play-sharp-fill
ആലപ്പുഴ മാന്നാറിലെ ബേക്കറികളില്‍ മിന്നല്‍ പരിശോധന; കണ്ടെത്തിയത് പഴകിയ ഭക്ഷണ സാധനങ്ങള്‍; സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം

ആലപ്പുഴ മാന്നാറിലെ ബേക്കറികളില്‍ മിന്നല്‍ പരിശോധന; കണ്ടെത്തിയത് പഴകിയ ഭക്ഷണ സാധനങ്ങള്‍; സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം

സ്വന്തം ലേഖകൻ

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ മാന്നാറിലെ ഹോട്ടലുകളിലും ബേക്കറികളിലും ആരോഗ്യ വകുപ്പിന്റെ മിന്നല്‍ പരിശോധന.


മാന്നാര്‍ ടൗണില്‍ പ്രവര്‍ത്തിക്കുന്ന ബേക്കറിയില്‍ നിന്ന് പഴകിയ അസംസ്‌കൃത വസ്തുക്കളാണ് കണ്ടെത്തിയത്. മാനദണ്ഡങ്ങള്‍ പാലിക്കാതെ പഴകിയ ഭക്ഷണസാധനങ്ങള്‍ സൂക്ഷിച്ച കട ഉടമകള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൃത്തി ഹീനമായും ലൈസന്‍സ് ഇല്ലാതെയും പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കി. മാന്നാര്‍ ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ പ്രവര്‍ത്തിച്ചിരുന്ന തമിഴ് നാട് സ്വദേശിയുടെ ബോര്‍മ്മയും, ഏഴാം വാര്‍ഡില്‍ ഐടിഐക്ക് സമീപം പ്രവര്‍ത്തിച്ചിരുന്ന ബോര്‍മ്മയും ആരോഗ്യവകുപ്പ് അടച്ചുപൂട്ടാന്‍ നോട്ടീസ് നല്‍കി.

ഇവ രണ്ടും മതിയായ ലൈസന്‍സ് ഇല്ലാതെ വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് ഫുഡ്സേഫ്റ്റി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

മാന്നാര്‍ സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ സാബു സുഗതന്റെ നേതൃത്വത്തില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ റെജി ഡെയിന്‍സ്, ദിലിപ്കുമാര്‍ , പബ്ലിക്ക് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ മഹിമാ മോള്‍ , ജി വിവേക്, ജി എല്‍ ശ്രീജിത്ത്, ലിജി മാത്യൂ ,ജ്യോതി പി, ശ്യാമ എസ് നായര്‍ , ജോസ് ,അബു ഭാസ്ക്കര്‍, എം പി സുരേഷ് കുമാര്‍ എന്നിവരാണ് പരിശോധന നടത്തിയത്. തുടര്‍ന്നുള്ള ദിവസങ്ങളിലും പരിശോധന തുടരുമെന്ന് മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ സാബു സുഗതന്‍ പറഞ്ഞു.