ആലപ്പുഴയില്‍ യുവതിക്കും സഹപ്രവര്‍ത്തകര്‍ക്കും നേരെ സദാചാര ആക്രമണം; ആക്രമിച്ചത് നാലംഗ സംഘം; മൂന്ന് പേർ പോലീസ് പിടിയിൽ

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

ആലപ്പുഴ: സഹപ്രവര്‍ത്തകരായ യുവതിക്കും യുവാക്കള്‍ക്കും എതിരെ ആലപ്പുഴ മാന്നാറില്‍ സാദാചാര പൊലീസ് ആക്രമണം.

സെയില്‍സ് എക്സിക്യൂട്ടീവുകളായ യുവതിക്കും രണ്ട് യുവാക്കള്‍ക്കും എതിരെയാണ് സദാചാര ആക്രമണം ഉണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അക്രമി സംഘത്തിലെ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
നാലാമത്തെ ആള്‍ക്കായി അന്വേഷണം തുടരുകയാണ്.

മാന്നാര്‍ സ്വദേശികളായ ബിനീഷ്, അക്ബര്‍,സുമേഷ് എന്നിവരാണ് കസ്റ്റഡിയില്‍ ഉള്ളത്. മൂവരേയും നാലംഗസംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു.

മാന്നാര്‍ കുരട്ടിക്കാട് കവലയില്‍ വച്ച്‌ ഇന്ന് വൈകിട്ടായിരുന്നു സംഭവം. ആക്രമിക്കപ്പെട്ട യുവതിയും യുവാക്കളും തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.