പഠനത്തെ ചൊല്ലി മാതാവ് വഴക്കു പറഞ്ഞു; ആലപ്പുഴയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

ഹരിപ്പാട്: എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു.

കാഞ്ഞൂര്‍ കോട്ടയ്ക്കകം സ്നേഹതീരത്തില്‍ പരേതനായ മുത്തേഷിന്റെ മകള്‍ അമൂല്യ മുത്തേഷ് (14) ആണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീടിന്റെ രണ്ടാം നിലയിലെ മുറിയില്‍ ഫാനില്‍ തൂങ്ങിയ നിലയിലാണ് അമൂല്യയെ കണ്ടത്. അമ്മൂമ്മ ശാന്തയാണ് കണ്ടത്.

തുടര്‍ന്ന് നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

പഠനവുമായി ബന്ധപ്പെട്ട് വിദേശത്തുള്ള മാതാവ് ലൗസി മത്തായി വഴക്കു പറഞ്ഞതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പറയുന്നു. അമല്‍ മുത്തേഷ് സഹോദരനാണ്.