
സ്വന്തം ലേഖിക
ആലപ്പുഴ: ആലപ്പുഴ ദേശീയ പാതയിലെ അപകട മരണത്തില്‍ ബസ് ഡ്രൈവര്‍ക്കെതിരെ കേസ്.
ഡ്രൈവര്‍ റിഷി കുമാറിനെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്. ബസ്സിന്‍റെ ഒരു ഭാഗം ഹൈവേയില്‍ കയറ്റിയാണ് പാര്‍ക്ക് ചെയ്തിരുന്നതെന്നും ബൈക്ക് ബസില്‍ തട്ടിയത് ഇത് കാരണമാണെന്നും എഫ് ഐ ആറില്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അപകടത്തില്‍ തഹസീല്‍ദാറോട് അടിയന്തര റിപ്പോര്‍ട്ട് തേടിയെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.
ആലപ്പുഴ പുന്നപ്ര കുറവന്‍തോട് ദേശീയപാതയില്‍ കഴിഞ്ഞ ദിവസമാണ് ബൈക്ക് യാത്രികനായ യുവാവ് ലോറിക്കടിയില്‍ പെട്ട് മരിച്ചത്. പുന്നപ്ര ഗീതാഞ്ജലിയില്‍ അനീഷ് കുമാര്‍ (ഉണ്ണി -28) ആണ് മരിച്ചത്. സ്വകാര്യബസിനെ മറികടക്കുന്നതിനിടെ റോഡിലെ കുഴി കണ്ട് ബൈക്ക് വെട്ടിച്ചപ്പോള്‍ ബസ് തട്ടി ലോറിക്കടിയില്‍ പെടുകയായിരുന്നു.