video
play-sharp-fill

പിതാവിന്റെ മദ്യപാനത്തെ ചൊല്ലി തർക്കം  ; മകന്റെ അടിയേറ്റ് പിതാവിന്റെ ബോധം പോയി; അമ്മയുടെ മൊഴിയിൽ മകനും കൂട്ടാളിയും  പൊലീസ് പിടിയിൽ ; പിതാവ് ചികിത്സയിൽ

പിതാവിന്റെ മദ്യപാനത്തെ ചൊല്ലി തർക്കം ; മകന്റെ അടിയേറ്റ് പിതാവിന്റെ ബോധം പോയി; അമ്മയുടെ മൊഴിയിൽ മകനും കൂട്ടാളിയും പൊലീസ് പിടിയിൽ ; പിതാവ് ചികിത്സയിൽ

Spread the love

ആലപ്പുഴ: മദ്യലഹരിയിൽ വീട്ടിലെത്തിയ പിതാവിനെ മകൻ തലയ്ക്ക് അടിച്ചു. സംഭവത്തിൽ മകനെയും കൂട്ടാളിയെയും പൊലീസ് പിടികൂടി. ഇലിപ്പിക്കുളം ശാസ്താന്‍റെ നട ഭാഗത്ത് കുറ്റിയിലയ്യത് പടീറ്റതിൽ വീട്ടിൽ രാജൻ പിള്ളയെ (62) ആക്രമിച്ച കേസിലാണ് മകൻ മഹേഷ് (36), ബന്ധു കണ്ണനാകുഴി അമ്പാടിയിൽ ഹരികുമാർ (52) എന്നിവരെ അറസ്റ്റ് ചെയ്തത്.

ഡിസംബർ മൂന്നിനായിരുന്നു സംഭവം. രാജൻ പിള്ള മദ്യ ലഹരിയിൽ വീട്ടില്‍ വന്നതിനെ ചൊല്ലി മകനുമായി തർക്കമുണ്ടായി. തര്‍ക്കത്തിനിടെ തലയ്ക്ക് അടിയേറ്റ രാജൻ പിള്ള അബോധാവസ്ഥയിലായി. ഇദ്ദേഹത്തിന്‍റെ ഭാര്യ രാധമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. സി.ഐ ശ്രീജിത്ത്‌, എസ് ഐമാരായ നിതീഷ്, മധു, അൻവർ സാദത്ത്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സുനിൽ, പ്രപഞ്ച ലാൽ, ഷൈബു, ഷിബു, മഹേഷ്‌ എന്നിവരാണ് പ്രതികളെ പിടികൂടിയത്.