
സ്വന്തം ലേഖിക
ആലപ്പുഴ: ആലപ്പുഴ മഹിളാ മന്ദിരത്തില്‍ നിന്നും ഒളിച്ചോടിയ പെൺകുട്ടികൾ
പീഡനത്തിനിരയായതായി റിപ്പോർട്ട്.
പോക്‌സോ കേസില്‍ ഇരയായ പെണ്‍കുട്ടി ഉള്‍പ്പെടെ രണ്ട് പേരാണ് മഹിളാ മന്ദിരത്തില്‍ നിന്നും ഒളിച്ചോടിയത്. സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തൃശൂര്‍ ചീയാരം സ്വദേശി ജോമോന്‍, ചീരക്കുഴി സ്വദേശി ജോമോന്‍ എന്നിവരാണ് അറസ്റ്റിലായത്. രണ്ട് ദിവസം മുൻപ് മഹിളാ മന്ദിരത്തില്‍ നിന്ന് കാണാതായ പെണ്‍കുട്ടികള്‍ ചാലക്കുടിയില്‍ വെച്ചാണ് പീഡിപ്പിക്കപ്പെട്ടത്.
പെണ്‍കുട്ടികളില്‍ ഒരാള്‍ പോക്‌സോ കേസിലെ ഇരയാണ്. ഇവര്‍ മഹിളാമന്ദിരത്തില്‍ നിന്ന് ഓടിപ്പോയതിന് ശേഷം വൈറ്റില ബസ് സ്റ്റാന്‍ഡില്‍ വെച്ചാണ് യുവാക്കളെ പരിചയപ്പെട്ടത്.
തുടര്‍ന്ന് പെണ്‍കുട്ടികളെ വശീകരിച്ച് ചാലക്കുടിയിലെ ലോഡ്ജില്‍ എത്തിക്കുകയും യുവാക്കള്‍ പീഡിപ്പിക്കുകയുമായിരുന്നു. കൗണ്‍സിലിങ്ങിനിടെയാണ് പീഡിപ്പിക്കപ്പെട്ട വിവരം പെണ്‍കുട്ടികള്‍ വെളിപ്പെടുത്തിയത്.