ആലപ്പുഴയിലെ ഹോട്ടലില്‍ ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിൽ പട്ടി ഇറച്ചി പിടി കൂടി; പട്ടിയിറച്ചി പാചകം ചെയ്തു മട്ടൻ ആണെന്ന് തെറ്റുധരിപ്പിച്ചു വില്‌പന നടത്തി; നഗരസഭയിലേക്ക് വിളിയോട് വിളി; ഉദ്യോഗസ്ഥർക്ക് തലവേദനയായി വ്യാജ വാട്സാപ്പ് സന്ദേശം.
ആലപ്പുഴ: നഗരത്തിലെ ഹോട്ടലില്‍ ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പട്ടി ഇറച്ചി പിടി കൂടിയെന്ന് വ്യാജ പ്രചാരണം.വാട്സ് ആപ് അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളിലൂടെയായിരുന്നു ചിത്രങ്ങള്‍ സഹിതം പ്രചാരണം.
ആലപ്പുഴയിൽ ഹോട്ടൽ റെയ്ഡ് ചെയ്ത് പട്ടി ഇറച്ചി പിടികൂടി. ഈ ഹോട്ടലുകാർ പട്ടിയിറച്ചി പാചകം ചെയ്തു മട്ടൻ ആണെന്ന് തെറ്റിധരിപ്പിച്ചു വില്‌പന നടത്തുകയായിരുന്നു .പോലീസിനു കിട്ടിയ രഹസ്യവിവരത്തെത്തുടർന്നാണ് റെയ്ഡ് എന്നായിരുന്നു വാട്സാപ്പിൽ പ്രചരിച്ച സന്ദേശം സാമൂഹ്യ മാധ്യമങ്ങളിലൂടെയായിരുന്നു ചിത്രങ്ങൾ സഹിതമായിരുന്നു പ്രചാരണം.
സംഭവം വൈറലയാതോടെ നഗരസഭ ഓഫിസിലേക്കും ആരോഗ്യ വിഭാഗത്തിലേക്കും നിരവധി ഫോൺ വിളികളെത്തി. സംഭവം വ്യാജ വാർത്തയാണെന്നും ‘ദി അശോക ഹോട്ടൽ’ എന്നപേരിൽ ആലപ്പുഴയിൽ ഹോട്ടൽ പ്രവർത്തിക്കുന്നില്ലെന്നും അധികൃതർ വ്യക്തമാക്കി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News
0