ആലപ്പുഴ കളക്ടർ കൃഷ്ണതേജയുടെ ആദ്യശമ്പളം ആതുരസേവനത്തിന്; ‘സ്‌നേഹജാലകം’ കൂട്ടായ്മയ്ക്ക് തുക കൈമാറിയത് കുടുംബവുമൊത്ത്; വീണ്ടും മാതൃകയായി കളക്ടർ മാമൻ….

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

ആലപ്പുഴ: ആലപ്പുഴയുടെ പ്രിയപ്പെട്ട കളക്ടറായ കൃഷ്ണ തേജ ഐഎഎസ് വീണ്ടും എല്ലാവർക്കും മാതൃകയാവുകയാണ്.

ആലപ്പുഴ കളക്ടറായതിന്
ശേഷമുള്ള ആദ്യമാസത്തെ ശമ്പളം ആതുരസേവനത്തിനായി നല്‍കിയിരിക്കുകയാണ് കൃഷ്ണ തേജ. ആലപ്പുഴ ജില്ലയില്‍ ആതുരസേവനരംഗത്ത് പ്രവര്‍ത്തിക്കുന്ന ‘സ്‌നേഹജാലകം’ എന്ന കൂട്ടായ്മയ്ക്കാണ് കളക്ടര്‍ തുക കൈമാറിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കളക്ടറും ഭാര്യ രാഗ ദീപയും മകന്‍ റിഷിത് നന്ദയും ഒരുമിച്ചെത്തിയാണ് തുക കൈമാറിയത്. കളക്ടറുടെ മകന്റെ കയ്യില്‍ നിന്നാണ് സ്‌നേഹജാലകം പ്രസിഡന്റ് എന്‍ പി സ്‌നേഹജന്‍ ചെക്ക് ഏറ്റുവാങ്ങി.

കിടപ്പുരോഗികള്‍ ഉള്‍പ്പടെ ദിവസവും 150ഓളം പേര്‍ക്കാണ് സ്‌നേഹജാലകം സൗജന്യമായി ഭക്ഷണം എത്തിക്കുന്നത്. കയ്യില്‍ പണമില്ലെങ്കിലും ആര്‍ക്കും ഇവരുടെ നേതൃത്വത്തിലുള്ള പാതിരപ്പള്ളിയിലെ ജനകീയ ഭക്ഷണശാലയിലെത്തിയും വിശപ്പടക്കാമെന്നും കളക്ടര്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ..

“ആലപ്പുഴ ജില്ലയില്‍ ആതുര സേവന രംഗത്ത് സ്തുത്യര്‍ഹമായ സേവനം കാഴ്ചവെയ്ക്കുന്ന കൂട്ടായ്മയാണ് സ്‌നേഹജാലകം. കിടപ്പ് രോഗികള്‍ ഉള്‍പ്പടെ ദിവസവും 150 ഓളം പേര്‍ക്കാണ് ഇവര്‍ സൗജന്യമായി ഭക്ഷണം എത്തിച്ച്‌ നല്‍കുന്നത്. കയ്യില്‍ പണമില്ലെങ്കിലും ആര്‍ക്കും ഇവരുടെ നേതൃത്വത്തിലുള്ള പാതിരപ്പള്ളിയിലെ ജനകീയ ഭക്ഷണശാലയിലെത്തിയും വിശപ്പടക്കാം.

വളരെ വര്‍ഷങ്ങളായി എനിക്ക് ഇവരുടെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് അറിയാവുന്നതാണ്. ജില്ലാ കളക്ടറായി ചുമതലയേറ്റ ശേഷമുള്ള എന്റെ ആദ്യ മാസത്തെ ശമ്പളം ഇവരുടെ മഹത്തായ പ്രവര്‍ത്തനങ്ങള്‍ക്കൊരു ചെറിയ സഹായമെന്ന രീതിയില്‍ ഇന്ന് കൈമാറി. സ്‌നേഹജാലകം പ്രസിഡന്റ് ശ്രീ.എന്‍.പി. സ്‌നേഹജന്‍, സെക്രട്ടറി ശ്രീ. ആര്‍. പ്രവീണ്‍, ട്രഷറര്‍ ശ്രീ. വി.കെ. സാനു, പ്രവര്‍ത്തകരായ ശ്രീ. ജോയ് സെബാസ്റ്റ്യന്‍, ശ്രീ. ജയന്‍ തോമസ് എന്നിവര്‍ ചേര്‍ന്നാണ് ചെക്ക് ഏറ്റുവാങ്ങിയത്. ഇത്തരത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്ന എല്ലാവര്‍ക്കും എന്റെ ആശംസകള്‍.”