
പരാതികള്‍ ഉയരുന്നു; ഡ്യൂട്ടിയില്‍ വരുമ്പോള്‍ എയര്‍ ഹോസ്റ്റസുമാര്‍ നിര്‍ബന്ധമായും അടിവസ്ത്രങ്ങള്‍ ധരിക്കണം; വിചിത്ര സര്‍ക്കുലറുമായി വിമാനക്കമ്പനി
സ്വന്തം ലേഖിക
ഇസ്ലാമാബാദ്: തങ്ങളുടെ ക്യാബിന്‍ ക്രൂ ഡ്യൂട്ടിയില്‍ വരുമ്പോള്‍ അടിവസ്ത്രം തീര്‍ച്ചയായും ധരിക്കണമെന്ന
വിചിത്രമായ സര്‍ക്കുലറുമായി പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ്.
പാക് എയര്‍ലൈന്‍സില്‍ എയര്‍ ഹോസ്റ്റസുമാരുടെ വസ്ത്രധാരണത്തെ കുറിച്ച് വിമാനക്കമ്പനിയുടെ ഫ്‌ളൈറ്റ് ജനറല്‍ മാനേജര്‍ എതിര്‍പ്പ് ഉന്നയിച്ചതായി അടുത്തിടെ വാർത്തകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എയര്‍ ഹോസ്റ്റസുമാര്‍ ഓഫീസില്‍ വരുമ്പോഴും ഹോട്ടലുകളില്‍ താമസിക്കുമ്പോഴും ധരിക്കുന്ന വസ്ത്രം വിമാനക്കമ്പനിയുടെ പ്രതിച്ഛായ തകര്‍ക്കുന്നതായി പരാതികള്‍ ഉയര്‍ന്നിരുന്നു. യാത്ര ചെയ്യുമ്പോഴും ഹോട്ടലുകളില്‍ താമസിക്കുമ്പോഴും വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുമ്പോഴും ക്യാബിന്‍ ക്രൂ അശ്രദ്ധമായി വസ്ത്രം ധരിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും അത്തരം വസ്ത്രധാരണം കാഴ്ചക്കാരില്‍ മോശമായ മതിപ്പ് ഉണ്ടാക്കുന്നതായും പിഐഎ ജനറല്‍ മാനേജര്‍ (ഫ്‌ളൈറ്റ് സര്‍വീസസ്) ആമിര്‍ ബഷീര്‍ അയച്ച മെമ്മോയിൽ പറയുന്നു. പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് എയര്‍ലൈന്‍സിൻ്റെ തീരുമാനം.