സാങ്കേതിക തകരാർ; പറന്നുയര്‍ന്ന് 45 മിനിറ്റിന് ശേഷം എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി; വിമാനത്തില്‍ കേരളത്തിൽ നിന്നുള്ള എംഎല്‍എയും

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

മസ്‌കറ്റ്: സാങ്കേതിക തകരാർ മുലം മസ്കറ്റിൽ എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി.

വിമാനം പറന്നുയര്‍ന്ന് 45 മിനിറ്റിന് ശേഷമാണ് തിരിച്ചിറക്കിയത്. കരുനാഗപ്പള്ളി എംഎല്‍എ സി ആര്‍ മഹേഷ് ഉള്‍പ്പെടെയുള്ളവര്‍ വിമാനത്തിലുണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മസ്കറ്റ് സമയം രാവിലെ പത്തരയ്ക്ക് പുറപ്പെടണ്ടിയിരുന്ന വിമാനം ഒന്നേമുക്കാലിനാണ് പുറപ്പെട്ടത്. ഈ വിമാനത്തില്‍ യാത്ര തുടരാന്‍ കഴിയില്ല എന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് യാത്രക്കാരെ അറിയിക്കുകയായിരുന്നു.

യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ നാട്ടില്‍ എത്തിക്കും എന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
സാങ്കേതിക തകരാറാണ് വിമാനം അടിയന്തരമായി തിരിച്ചിറക്കാന്‍ കാരണമെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.