video
play-sharp-fill

സര്‍വര്‍ ഹാക്കിംഗ്: വിവരങ്ങള്‍ വീണ്ടെടുക്കാനായെന്ന് എയിംസ്; ആശുപത്രി സേവനങ്ങള്‍ മാന്വല്‍ രീതിയില്‍ തുടരും;  സൈബര്‍ സുരക്ഷക്കായി നടപടികള്‍ സ്വീകരിച്ചുവെന്ന് അധികൃതർ

സര്‍വര്‍ ഹാക്കിംഗ്: വിവരങ്ങള്‍ വീണ്ടെടുക്കാനായെന്ന് എയിംസ്; ആശുപത്രി സേവനങ്ങള്‍ മാന്വല്‍ രീതിയില്‍ തുടരും; സൈബര്‍ സുരക്ഷക്കായി നടപടികള്‍ സ്വീകരിച്ചുവെന്ന് അധികൃതർ

Spread the love

സ്വന്തം ലേഖിക

ന്യൂഡൽഹി: എയിംസ് സര്‍വര്‍ ഹാക്കിംഗില്‍ പുറത്തുവരുന്നത് ആശ്വാസ വാര്‍ത്ത.

കമ്പ്യൂട്ടറില്‍ സൂക്ഷിച്ചിരുന്ന വിവരങ്ങള്‍ വീണ്ടെടുക്കാനായെന്ന് എയിംസ് വൃത്തങ്ങള്‍ അറിയിച്ചു. ആശുപത്രി സേവനങ്ങള്‍ മാന്വല്‍ രീതിയില്‍ കുറച്ച്‌ ദിവസം കൂടി തുടരുമെന്നും സൈബര്‍ സുരക്ഷക്കായി നടപടികള്‍ സ്വീകരിച്ചുവെന്നും എയിംസ് വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹാക്കിംഗില്‍ ദേശീയ അന്വേഷണ ഏജന്‍സി അന്വേഷണം തുടങ്ങിയിട്ടുണ്ട്. അഡ്മിഷന്‍, പരിശോധന റിപ്പോര്‍ട്ട് തയ്യാറാക്കല്‍, ബില്ലിംഗ് നടപടികള്‍ എല്ലാം തകിടം മറിഞ്ഞിരിക്കുകയാണ്. മാന്വല്‍ രീതിയില്‍ ഈ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ഫലപ്രദമാകുന്നില്ലെന്നാണ് രോഗികളും, കൂട്ടിരിപ്പുകാരും പ്രതികരിച്ചത്.

സര്‍വറുകള്‍ ഹാക്ക് ചെയ്തിട്ട് ഒരാഴ്ചയോളമായി. നാല് കോടിയോളം വരുന്ന ഡൽഹി എയിംസിലെ രോഗികളുടെ വിവരങ്ങള്‍ ചോര്‍ന്നേക്കാമെന്ന ഭീതിക്കിടെയാണ് കമ്പ്യൂട്ടറില്‍ സൂക്ഷിച്ചിരുന്ന വിവരങ്ങള്‍ വീണ്ടെടുക്കാനായെന്ന് അറിയുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ , മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി എന്നിവരടക്കം നിരവധി വിവിഐപികളുടെ ചികിത്സാ വിവരങ്ങള്‍ ഡൽഹി എയിംസ് ആശുപത്രിയുടെ സര്‍വറിലുണ്ട്.

വാക്സീന്‍ പരീക്ഷണത്തിന്‍റെ നിര്‍ണ്ണായക വിവരങ്ങളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. സര്‍വര്‍ തകരാര്‍ എന്നാണ് ആദ്യം എയിംസ് അധികൃതര്‍ പറഞ്ഞത്. എന്നാല്‍ സംഭവത്തിന്‍റെ ഗൗരവം കൂടുതല്‍ ബോധ്യമായതോടെയാണ് കഴിഞ്ഞ വെള്ളിയാഴ്ച പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
പ്രാഥമികാന്വേഷണത്തിന്‍റെ അടിസ്ഥാനത്തില്‍ സൈബര്‍ തീവ്രവാദം തന്നെ നടന്നിരിക്കാമെന്ന നിഗമനത്തിലാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍. കൂടുതല്‍ അന്വേഷണ ഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ അന്വേഷണം ഏല്‍പിക്കുകയായിരുന്നു.

എയിംസിലെത്തി എന്‍ഐഎ വിവരങ്ങള്‍ ശേഖരിച്ചു. ആഭ്യന്തര മന്ത്രാലയത്തിലെ പ്രത്യേക വിഭാഗം അന്വേഷണം നിരീക്ഷിക്കുന്നുണ്ട്. സര്‍വറുകള്‍ ഒരാഴ്ചയായി തകരാറിലായതോടെ അഡ്മിഷന്‍, പരിശോധന റിപ്പോര്‍ട്ട് തയ്യാറാക്കല്‍, ബില്ലിംഗ് അടക്കമുള്ള നടപടികള്‍ തകിടം മറിഞ്ഞു. മാന്വല്‍ രീതി ഫലപ്രദമാകുന്നില്ലെന്നും വലിയ പ്രതിസന്ധി നേരിടുകയാണെന്നും രോഗികളും കൂട്ടിരിപ്പുകാരും പറഞ്ഞു.