play-sharp-fill
വിവാഹത്തിന് ശേഷം നടത്തിയ ആദ്യ യാത്ര; 62-ാം വയസ്സില്‍ അഗസ്‌ത്യാര്‍കൂടം കീഴടക്കി നാഗരത്നമ്മ; വൈറലായി വീഡിയോ

വിവാഹത്തിന് ശേഷം നടത്തിയ ആദ്യ യാത്ര; 62-ാം വയസ്സില്‍ അഗസ്‌ത്യാര്‍കൂടം കീഴടക്കി നാഗരത്നമ്മ; വൈറലായി വീഡിയോ

സ്വന്തം ലേഖിക

കേരളത്തിലെ വലിയ കൊടുമുടികളില്‍ രണ്ടാമതുള‌ള അഗസ്‌ത്യാര്‍കൂടം സാഹസികമായി കീഴടക്കി 62കാരിയായ നാഗരത്നമ്മ.

കീഴ്‌ക്കാംതൂക്കായ പാറകളിലൂടെ കയറില്‍ പിടിച്ച്‌ നിഷ്പ്രയാസം കയറ്റം പൂ‌ര്‍ത്തിയാക്കുന്ന നാഗരത്നമ്മയുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുകയാണ്. മകനും സുഹൃത്തുക്കള്‍ക്കുമൊപ്പമാണ് ബംഗളൂരു സ്വദേശിയായ നാഗരത്നമ്മ ട്രെക്കിംഗ് പൂ‌ര്‍ത്തിയാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

“സഹ്യാദ്രി പര്‍വതനിരകളിലെ ഏറ്റവും ഉയര്‍ന്നതും കഠിനവുമായ ഹൈക്കിംഗ് കൊടുമുടികളില്‍ ഒന്ന്. ബാംഗ്ലൂരില്‍ നിന്ന് മകനും സുഹൃത്തുക്കള്‍ക്കുമൊപ്പം അവർ വന്നു.
കര്‍ണാടകയ്ക്ക് പുറത്തുള്ള അവരുടെ ആദ്യ യാത്രയായിരുന്നു ഇത്. വിവാഹത്തിന് ശേഷം കഴിഞ്ഞ 40 വര്‍ഷമായി താന്‍ കുടുംബ ഉത്തരവാദിത്തങ്ങളുടെ തിരക്കിലായിരുന്നുവെന്ന് അവര്‍ പറഞ്ഞു. ഇപ്പോള്‍, മക്കളെല്ലാം വളര്‍ന്ന് സ്ഥിരതാമസമാക്കിയതിനാല്‍ സ്വപ്നങ്ങള്‍ പിന്തുടരാനാകും. ഈ ഉത്സാഹത്തിനും ഊര്‍ജത്തിനും ഒപ്പത്തിനൊപ്പമെത്താന്‍ ആര്‍ക്കും കഴിഞ്ഞില്ല. ആ കയറ്റം കണ്ട എല്ലാവര്‍ക്കും അത് ഏറ്റവും പ്രചോദിപ്പിക്കുന്നതും സമ്പന്നവുമായ അനുഭവങ്ങളിലൊന്നായിരുന്നു,” എന്നാണ് നാ​ഗരത്നമ്മ അഗസ്‌ത്യാര്‍കൂടം കയറുന്ന വിഡിയോയുടെ ക്യാപ്ഷന്‍.

1868 മീറ്റര്‍ (ഉദ്ദേശം 6129 അടി) ഉയരമുള‌ള മലയാണ് അഗസ്‌ത്യാര്‍കൂടം. നാഗരത്നമ്മയുടെ വിഡിയോ കണ്ട് നിരവധി പേരാണ് പ്രശംസകള്‍ അറിയിക്കുന്നത്.

പലര്‍ക്കും ഇത് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നാണ് കമന്റുകളില്‍ കുറിച്ചിരിക്കുന്നത്.