ഹാമര്‍ തലയിൽ പതിച്ച് മരണപ്പെട്ട അഫീലിന് കുഞ്ഞനുജത്തി; മകന്റെ അകാലമരണത്തില്‍ വേദന തിന്ന് കഴിയുന്ന കുടുംബത്തില്‍ പ്രകാശമായി എയ്ഞ്ചല്‍ ജോ

Spread the love

സ്വന്തം ലേഖിക

കോട്ടയം: മകന്റെ അകാലമരണത്തില്‍ വേദന തിന്ന് കഴിയുന്ന കുടുംബത്തില്‍ ആശ്വാസമേകി പെണ്‍കുഞ്ഞ്.

പാലാ സ്റ്റേഡിയത്തില്‍ മീറ്റിനിടെ ഹാമര്‍ തലയില്‍ പതിച്ച് മരണപ്പെട്ട മൂന്നിലവ് സ്വദേശി അഫീല്‍ ജോണ്‍സന്റെ കുടുംബത്തിലേക്ക് ഒരു പുതിയ അതിഥി കൂടി. മകന്റെ അകാലമരണത്തില്‍ വേദന അനുഭവിച്ച ജോണ്‍സണും ഡാര്‍ലിയ്ക്കും ആശ്വാസമാവുകയാണ് എയ്ഞ്ചല്‍ ജോ എന്ന പെണ്‍കുഞ്ഞിന്റെ വരവ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2019 ഒക്ടോബറിലായിരുന്നു ആ ദുരന്തമുണ്ടായത്. പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന മീറ്റിലെ വളന്റിയറായി എത്തിയ വിദ്യാര്‍ത്ഥിയുടെ തലയില്‍ ഹാമര്‍ പതിക്കുകയായിരുന്നു.

മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ 17 ദിവസത്തെ ചികിത്സയ്‌ക്കൊടുവില്‍ ഒക്ടോബര്‍ 21ന് വൈകുന്നേരം മൂന്നേ മുക്കാലോടെ അഫീല്‍ ഈ ലോകത്തോട് വിടപറഞ്ഞു.

മകന്‍ മരണപ്പെട്ടതിനുശേഷം ജീവിതത്തിലേക്ക് വന്ന പുതിയ പ്രകാശമായാണ് എയ്ഞ്ചലിന്റെ വരവിനെ അഫീലിൻ്റെ മാതാപിതാക്കൾ കാണുന്നത്.

മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു കുട്ടിയുടെ ജനനം. എയ്ഞ്ചല്‍ജോ എന്നാണ് അവര്‍ മകള്‍ക്ക് പേര് നല്‍കിയിരിക്കുന്നത്.