video
play-sharp-fill

Saturday, May 24, 2025
HomeCinemaകോട്ടയം ഫിലിം സൊസൈറ്റിയുടെ അടൂർ ഗോപാലകൃഷ്ണൻ ചലച്ചിത്ര മേള സിഎംഎസ് കോളേജിൽ ജൂലൈ എട്ട്,...

കോട്ടയം ഫിലിം സൊസൈറ്റിയുടെ അടൂർ ഗോപാലകൃഷ്ണൻ ചലച്ചിത്ര മേള സിഎംഎസ് കോളേജിൽ ജൂലൈ എട്ട്, ഒൻപത് തീയതികളിൽ; പ്രവേശനം സൗജന്യം

Spread the love

സ്വന്തം ലേഖിക

കോട്ടയം: മലയാളത്തിലെ ഉത്തമ സിനിമയുടെ പ്രകാശമാനമായ അദ്ധ്യായമാണ് അടൂർ ഗോപാലകൃഷ്ണന്റെ ചലച്ചിത്ര ജീവിതം. അടൂരിന്റെ ചലച്ചിത്രയാത്രയ്ക്ക് 50 വർഷം പൂർത്തിയാകുമ്പോൾ ,കോട്ടയം ഫിലിം സൊസൈറ്റിയും സി എം എസ് കോളേജും ദ്വിദിന ചലച്ചിത്രോത്സവം സംഘടിപ്പിച്ചു കൊണ്ട്, അദ്ദേഹത്തിന് ആദരവ് അർപ്പിക്കുകയാണ്.

അടൂരിന്റെ പ്രസിദ്ധമായ ആറ് സിനിമകളുടെ ഏറ്റവും മികച്ച ഡിജിറ്റൽ പ്രിന്റുകൾ ഉൾപ്പെടുത്തിക്കൊണ്ട് 2022 ജൂലൈ 8 ,9 തീയതികളിൽ സംഘടിപ്പിക്കുന്ന അടൂർ ഗോപാലകൃഷ്ണൻ ചലച്ചിത്രമേള ,അടൂർ ചിത്രങ്ങളെ നെഞ്ചോട്‌ ചേര്‍ക്കുന്ന കോട്ടയത്തെ ആസ്വാദകർക്ക് അപൂര്‍വ്വമായ ദൃശ്യവിരുന്നായിരിക്കും.
ജൂലൈ 9 നു രാവിലെ 9 .30 ന് സി എം എസ് കോളേജ് തീയേറ്ററിൽ ,കോളേജ് പ്രിൻസിപ്പൽ ഡോ .വർഗീസ് .സി .ജോഷ്വായുടെ അധ്യക്ഷതയിൽ കോട്ടയം ഫിലിം സൊസൈറ്റി പ്രസിഡന്റും ചലച്ചിത്ര സംവിധായകനുമായ ജയരാജ് മേള ഉദ്‌ഘാടനം ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് 10 ന് സ്വയംവരം , ഉച്ചക്ക് 2 ന് കൊടിയേറ്റം ,വൈകുന്നേരം 5 ന് എലിപ്പത്തായം എന്നീ ചിത്രങ്ങളും ജൂലൈ 9 ന് രാവിലെ 10 ന് അനന്തരം ,ഉച്ചക്ക് 2 ന് മതിലുകൾ . 4 .30 ന് ഫെസ്റ്റിവൽ അവലോകനം. അവലോകനത്തിൽ കെ .ആർ .നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഡീൻ കവിയൂർ ശിവപ്രസാദ് ,കോട്ടയം ഫിലിം സൊസൈറ്റി സെക്രട്ടറി പ്രദീപ് നായർ ട്രഷറാർ സജി കോട്ടയം എന്നിവർ പങ്കെടുക്കും. തുടർന്ന് 5 ന് നാലുപെണ്ണുങ്ങൾ . മേളയിൽ പ്രവേശനം സൗജന്യമാണ് .

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments