
സ്വന്തം ലേഖകൻ
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ നിര്‍ണായക നീക്കവുമായി അതിജീവിത.
കേസില്‍ ഹൈക്കോടതിയുടെ നിരീക്ഷണത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് അതിജീവിത പരാതി നല്‍കുകയായിരുന്നു. ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തിലും കോടതി രേഖകള്‍ ചോര്‍ന്നതിലും അന്വേഷണം വേണമെന്നാണ് പരാതില്‍ പറയുന്നതെന്നാണ് പുറത്ത് വന്നിരിക്കുന്ന വിവരം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിചാരണ കോടതി ജഡ്ജി വസ്തുതകള്‍ അടിച്ചമര്‍ത്തുന്നു, കോടതി രേഖകള്‍ ചോര്‍ത്തി നല്‍കിയതിന് ജഡ്ജി അന്വേഷണത്തിന് തടസ്സം നില്‍ക്കുന്നു, ഫോറന്‍സിക് പരിശോധനയ്ക്ക് പീ ഡനദൃശ്യങ്ങള്‍ നല്‍കുന്നതില്‍ ജഡ്ജി തടസ്സം നിന്ന് കുറ്റവാളികളെ സംരക്ഷിക്കുന്നു എന്നെല്ലാമാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്.
കൂടാതെ കോടതിയില്‍ നിന്നും പീഡന ദൃശ്യങ്ങളില്‍ കൃത്രിമത്വം നടത്തിയവര്‍ക്കെതിരെ നടപടിവേണം, ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ നീതിപൂര്‍വവുമായ അന്വേഷണം വേണം, കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനും ഹൈക്കോടതിക്ക് നിര്‍ദ്ദേശം നല്‍കണമെന്നും പരാതിയില്‍ പറയുന്നു.
അതിജീവിത സുപ്രീം കോടതിയില്‍ പരാതി നല്‍കിയത് നീതി ലഭിക്കില്ലെന്ന് തോന്നിയത് കൊണ്ടാവാം എന്ന് അഡ്വക്കേറ്റ് മിനി പറഞ്ഞു.