play-sharp-fill
അസിഡിറ്റിയില്‍ നിന്നും എങ്ങനെ ആശ്വാസം നേടാം; അറിഞ്ഞിരിക്കേണ്ട ചില പൊടിക്കെെകള്‍ ഇതാ..!

അസിഡിറ്റിയില്‍ നിന്നും എങ്ങനെ ആശ്വാസം നേടാം; അറിഞ്ഞിരിക്കേണ്ട ചില പൊടിക്കെെകള്‍ ഇതാ..!

സ്വന്തം ലേഖിക

കോട്ടയം: ദഹനനാളം ശരിയായി പ്രവര്‍ത്തിക്കാത്തതും പിത്തരസം അല്ലെങ്കില്‍ ആമാശയത്തിലെ ആസിഡുകള്‍ അന്നനാളത്തിലേക്കോ ഭക്ഷണ നാളിയിലേക്കോ തിരികെ ഒഴുകാന്‍ ഇടയാക്കുമ്പോഴാണ് അസിഡിറ്റി സംഭവിക്കുന്നത്.

പല ആളുകൾക്കും അവരുടെ ജീവിതത്തില്‍ ഏതെങ്കിലും സമയങ്ങളില്‍ അനുഭവിക്കുന്ന ഒരു സാധാരണ പ്രശ്നമാണ് ഇത്. ആമാശയ ഗ്രന്ഥികള്‍ ആസിഡുകള്‍ ഉത്പാദിപ്പിക്കുമ്പോള്‍ മാത്രമേ നിങ്ങള്‍ കഴിക്കുന്ന ഭക്ഷണം ദഹിപ്പിക്കാനാകൂ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ ആസിഡുകളുടെ അമിത ഉല്‍പാദനം അസിഡിറ്റിക്ക് കാരണമാകുന്നു. ആസിഡ് റിഫ്ലക്സിന്റെ ഏറ്റവും സാധാരണമായ ലക്ഷണം നിങ്ങളുടെ നെഞ്ചിന് താഴെ ഉണ്ടാവുന്ന കത്തുന്നത് പോലുള്ള തോന്നലാണ്. അതുകൊണ്ട് ഈ അവസ്ഥയെ നെഞ്ചെരിച്ചില്‍ എന്നും വിളിക്കുന്നു. ഭക്ഷണം കഴിച്ചയുടന്‍ അനുഭവപ്പെടുന്ന നെഞ്ചെരിച്ചില്‍, വയറെരിച്ചില്‍ എന്നിവയാണ് അസിഡിറ്റിയുടെ പ്രധാന ലക്ഷണങ്ങള്‍.
ചിലരില്‍ വയറ് വേദനയും ഉണ്ടാകാം.

ജോലിത്തിരക്കിനിടയില്‍ ഭക്ഷണം കൃത്യമായി കഴിക്കാതിരിക്കുക, ജീവിതശൈലിയില്‍ ഉണ്ടായ മാറ്റങ്ങള്‍, ഭക്ഷണരീതിയില്‍ വരുന്ന മാറ്റങ്ങള്‍, മാനസിക സംഘര്‍ഷം, തുടങ്ങിയവയൊക്കെ അസിഡിറ്റിക്ക് കാരണമായേക്കാം. അസിഡിറ്റി അകറ്റുന്നതിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്നതാണ് താഴേ പറയുന്നത്.

ഒന്ന്.

എണ്ണയും കൊഴുപ്പും നിറഞ്ഞ ഭക്ഷണങ്ങള്‍ ഒഴിവാക്കുക എന്നതാണ് അസിഡിറ്റി തടയാന്‍ ആദ്യം ചെയ്യേണ്ട ഒരു കാര്യമെന്ന് പറയുന്നത്. പകരം ധാരാളം നാരടങ്ങിയ പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുന്ന ആരോഗ്യകരമായ ഒരു ഭക്ഷണശീലം പിന്തുടരുക.

രണ്ട്.

ഭക്ഷണം നന്നായി ചവച്ചരച്ച്‌ കഴിക്കാന്‍ ശ്രമിക്കുക. ഒരുപാട് ആഹാരം ഒരുമിച്ച്‌ കഴിച്ചാല്‍ ഇത് ദഹനത്തെ സാരമായി ബാധിക്കുകയും ആസിഡ് ഉത്പാദനം കൂടാന്‍ കാരണമാവുകയും ചെയ്യും.

മൂന്ന്.

ഭക്ഷണം കഴിച്ചയുടനുളള ഉറക്കം ഒഴിവാക്കുക. രാത്രി ഏറെ നേരം വൈകി ഭക്ഷണം കഴിക്കുന്നതും ദഹനം വളരെ പതുക്കെയാകാന്‍ കാരണമാകും.

നാല്.

അമിതവണ്ണവും അസിഡിറ്റിയ്ക്ക് ഒരു കാരണമാണ്. അതിനാല്‍ തന്നെ ശരീരഭാരം കൃത്യമായി നിലനിര്‍ത്തുന്നതിനോടൊപ്പം വ്യായാമം ചെയ്യുന്നതും അസിഡിറ്റി തടയാന്‍ സഹായിക്കും.

അഞ്ച്.

ധാരാളം വെള്ളം കുടിക്കുക. ദഹനം എളുപ്പത്തിലാക്കുന്നതിലും ആസിഡ് ഉത്പാദനത്തിന്റെ വ്യതിയാനം ക്രമപ്പെടുത്തുന്നതിനും ധാരാളം വെള്ളം കുടിക്കുക.

ആറ്.

ശര്‍ക്കരയില്‍ ഉയര്‍ന്ന മഗ്നീഷ്യം അടങ്ങിയിരിക്കുന്നതിനാല്‍, കുടലിന്റെ പ്രവര്‍ത്തനത്തെ ശക്തിപ്പെടുത്തുന്നു. ദഹനത്തെ സഹായിക്കുന്നതിലൂടെ ആമാശയത്തിലെ അസിഡിറ്റി കുറയ്ക്കുന്നു. ഭക്ഷണത്തിനുശേഷം ഒരു ചെറിയ കഷ്ണം ശര്‍ക്കര കഴിക്കുക, അതിന്റെ ഗുണങ്ങള്‍ വളരെ പെട്ടെന്ന് തന്നെ അറിയാനാവും.

ഏഴ്.

ചുമയും ജലദോഷവും ഭേദമാക്കുന്നത് മുതല്‍ ദഹന, കുടല്‍ സംബന്ധമായ അസുഖങ്ങള്‍ മാറ്റാനും കഴിയുന്ന മറ്റൊരു അടുക്കള സാധനമാണ് ഇഞ്ചി. അസിഡിറ്റി ശമിപ്പിക്കാനും, വയറിന്റെ വീക്കം കുറയ്ക്കാനും, വയറിലെ പേശികളെ ശാന്തമാക്കാനും ഇഞ്ചി സഹായിക്കും.