video
play-sharp-fill

മകനെ ഡ്രൈവിങ് പഠിപ്പിക്കുന്നതിനിടെ കാർ നിയന്ത്രണം വിട്ട് കിണറ്റിൽ വീണു: പിതാവിന് പിന്നാലെ പരിക്കേറ്റ്  ചികിത്സയിലായിരുന്ന മകനും മരിച്ചു

മകനെ ഡ്രൈവിങ് പഠിപ്പിക്കുന്നതിനിടെ കാർ നിയന്ത്രണം വിട്ട് കിണറ്റിൽ വീണു: പിതാവിന് പിന്നാലെ പരിക്കേറ്റ് ചികിത്സയിലായിരുന്ന മകനും മരിച്ചു

Spread the love

സ്വന്തം ലേഖിക

കണ്ണൂർ: മകനെ ഡ്രൈവിങ് പഠിപ്പിക്കുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ട് കിണറ്റില്‍ വീണ് പിതാവ് മരിച്ചതിന് പിന്നാലെ പരിക്കേറ്റ് ചികിത്സയിലായിരുന്ന മകനും മരിച്ചു.

മാനന്തവാടി സഹായ മെത്രാൻ മാർ അലക്സ് താരാമംഗലം പിതാവിന്റെ സഹോദര പുത്രൻ പാത്തന്‍പാറ നെല്ലിക്കുന്നിലെ താരാമംഗലം ജിൻസ് (18) ആണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജിൻസ് അതീവ ഗുരുതര നിലയില്‍ ആശുപത്രിയില്‍ ചികില്‍സയില്‍ ആയിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ സാരമായ പരുക്കുകൾ ഏറ്റിരുന്നു.

രാവിലെ നടന്ന അപകടത്തിൽ ജീൻസിന്റെ പിതാവ് മാത്തുക്കുട്ടി മരണപ്പെട്ടിരുന്നു.
ഇന്ന് രാവിലെ പത്തരയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം.

+2 കഴിഞ്ഞ് നഴ്സിംഗ് ബിരുദ വിദ്യാഭാസത്തിനു പോവാൻ ഇരിക്കുകയായിരുന്നു ജിൻസ്. മാത്തുകുട്ടിയുടെയും ജിൻസിന്റെയും മരണത്തിൽ പകച്ചു നിൽക്കുകയാണ് കുടുംബം.