video
play-sharp-fill

“ഇതിന് മുൻപും ഒരു പട്ടിയുടെ മുകളില്‍ കിടന്നില്ലേ; ആ പട്ടി എവിടെ?”; നെഗറ്റീവ് കമന്റിന് ചുട്ട മറുപടിയുമായി അഭയ ഹിരണ്മയി; ഒപ്പം കട്ടസപ്പോർട്ടുമായി ആരാധകരും

“ഇതിന് മുൻപും ഒരു പട്ടിയുടെ മുകളില്‍ കിടന്നില്ലേ; ആ പട്ടി എവിടെ?”; നെഗറ്റീവ് കമന്റിന് ചുട്ട മറുപടിയുമായി അഭയ ഹിരണ്മയി; ഒപ്പം കട്ടസപ്പോർട്ടുമായി ആരാധകരും

Spread the love

സ്വന്തം ലേഖിക

കൊച്ചി: അഭയ ഹിരണ്മയി മലയാളികള്‍ക്ക് എന്നും സുപരിചിതമാണ്.

ഗോപി സുന്ദറുമായുള്ള ലിവിങ് റിലേഷന്‍ഷിപ്പും ബ്രേക്ക് അപ്പുമൊക്കെ മലയാളികള്‍ ഏറെ ചര്‍ച്ച ചെയ്ത വിഷയമാണ്. ഇരുവരും തമ്മിലെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗമായിട്ടുണ്ട്. ബ്രേക്കപ്പിന് ശേഷം ഗോപി സുന്ദര്‍ അമൃത സുരേഷുമായി ഇപ്പോള്‍ പ്രണയത്തിലാണ്. ബ്രേക്കപ്പ് അഭയ ഹിരണ്മയിയെ വല്ലാതെ അലട്ടിയിരുന്നു. എന്നാല്‍ പലര്‍ക്കും അഭയ ഹിരണ്മയിയെക്കുറിച്ച്‌ കൂടുതല്‍ അറിയില്ല. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അഭയ ഹിരണ്മയി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുറച്ച്‌ നാളുകള്‍ക്ക് മുന്‍പാണ് തനിക്ക് കൂട്ടായിരുന്ന പുരുഷു എന്ന നായക്കുട്ടി മരണപ്പെട്ട വാര്‍ത്ത അഭയ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്. ഒരുപാട് വേദനയോടെയാണ് അഭയയുടെ ആ പോസ്റ്റ് വന്നത്. എന്നാല്‍ ഇതിന് മുന്‍പ് നായക്കുട്ടിയോടൊപ്പം അഭയയുടെ ചിത്രത്തിന് കീഴില്‍ വന്ന ഒരു കമന്റ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.

ഒരു നീണ്ട അടിക്കുറിപ്പോടെയാണ്‌ പോസ്റ്റ് ചെയ്‌തിരിക്കുന്നത്‌. നായക്കുട്ടിയോടൊപ്പം കിടക്കുന്ന ചില ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. ഇതില്‍ വന്നിരിക്കുന്ന ഒരു കമന്റാണ് ചര്‍ച്ചയാകുന്നത്. “ഇതിനുമുൻപ് ഒരു പട്ടിയുടെ മുകളില്‍ കിടന്നില്ലേ.. ആ പട്ടി എവിടെ?” ഇതായിരുന്നു ആ കമന്റ്. “കഷ്‌ടം” എന്ന മറുപടിയാണ് അഭയ ഈ കമന്റിന് താഴെ നല്‍കിയത്. പിന്നാലെ നിരവധി പേരാണ് അഭയയ്ക്ക് സപ്പോര്‍ട്ടുമായി രംഗത്തെത്തിയത്.

“സ്വന്തം കാര്യം അന്വേഷിച്ചാല്‍ പോരെ”, “ചേട്ടനും ആ പട്ടിയും പ്രണയത്തിലാണോ”,ചേട്ടന്‍ ആണല്ലേ ആ തെരുവ് പട്ടി.. അല്ലെങ്കിലും തെരുവ് പട്ടികള്‍ക്ക് കണ്ടവന്റെ പറമ്പില്‍ വന്ന് മേഞ്ഞിട്ട് പോകുന്ന പരിപാടി ഉണ്ട്.. ചിലര്‍ക്ക് അത് കണ്ടവരുടെ കമന്റ് സെക്ഷനില്‍ ആണെന്ന് മാത്രം”, “പോയി ജീവിക്ക്” തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റ് ചെയ്‌ത വ്യക്തിക്കെതിരെ എത്തിയത്.

അഭയയോടുള്ള ആരാധകരുടെ സ്നേഹം വ്യക്തമാക്കുന്നതാണ് ഈ കമന്റുകള്‍. നായക്കുട്ടിയോടൊപ്പമുള്ള ചിത്രങ്ങള്‍ക്ക് താഴെ ഏറ്റവും നന്മയുള്ള ആളുടെയൊപ്പമാണ് ഇപ്പോഴുള്ളത് എന്ന കമന്റുകളും ആരാധകര്‍ നല്‍കിയിട്ടുണ്ട്. ഗോപി സുന്ദറിനെതിരെ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് ഈ കമന്റുകള്‍.

സൈബര്‍ അറ്റാക്കുകള്‍ ഇരുവര്‍ക്കും വര്‍ധിച്ച്‌ വരുകയാണ്. ദാമ്പത്യത്തിലെ താളപ്പിഴകള്‍ ചിലര്‍ ആഘോഷമാക്കുമ്പോള്‍ ചിലര്‍ മനസ്സറിഞ്ഞ് കൂടെ ഉണ്ടാകാറുണ്ട്. എന്തായാലും അഭയയുടെ ആരാധകര്‍ നെഗറ്റീവ് കമന്റുകള്‍ക്ക് മറുപടിയായി രംഗത്തെത്തുന്നുണ്ട്.