ഓട്ടോക്കാർ പോലീസായി; കള്ളനെ കോടതിമുറ്റത്തിട്ടു പിടിച്ചു.
സ്വന്തം ലേഖകൻ
തൃശൂർ: മോഷണം നടന്നാൽ പലർക്കും പരാതി കൊടുത്തിട്ട് ഇരിക്കാമെന്നേയുള്ളു. പുതിയ രീതിയനുസരിച്ച് മോഷ്ടാവിനേ കൈയ്യോട് പിടിച്ച് തെളിവും നല്കിയാൽ കള്ളനേ പോലീസ് പിടിക്കും. തൃശൂർ കോടതി മുറ്റത്തേ ഇന്നലെ നടന്ന സംഭവം ഇങ്ങനെ. ഓട്ടോറിക്ഷയിൽ നിന്നും പതിവായി മോഷണം നടക്കുന്നത് ഡ്രൈവർമാർക്ക് ഒരു ശല്യമായി മാറി. 4000 രൂപയും ആർ.സി ബുക്കും മൊബൈൽ ഫോണും വരെ നഷ്ടപ്പെട്ടവർ ഉണ്ട്. ഓട്ടോയുടെ താക്കോൽ ഡ്രൈവറുടെ കയ്യിൽ ഇരിക്കുമ്പോൾ ആണ് ഡാഷ് ബോർഡിൽ നിന്നും മോഷണം പോകുന്നത്. പഠിച്ച കള്ളനേ പൂട്ടാൻ നഗരത്തിൽ പലയിടത്തും ഓട്ടോക്കാർ വല വിരിച്ചു.
തൃശൂർ കോടതി മുറ്റത്ത് ബേബിയും സുഹൃത്ത് ഓട്ടോ ഡ്രൈവർ എൻ.കെ.ജയകുമാറും ചേർന്ന് ഒരു പദ്ധതി പ്ലാൻ ചെയ്തു. ഓട്ടോയിലെ ഡാഷ് ബോർഡിൽ കുറച്ചു പണം വച്ചു പൂട്ടിയശേഷം ബേബി പുറത്തു പോയി. തുടർന്ന് ഉടൻ പതിയെ തിരികെ വന്ന് ഇതേ ഓട്ടോയുടെ അടുത്തുകിടക്കുന്ന കാറിനു പിന്നിൽ പതിയിരുന്നു. അപ്പോഴേക്കും കള്ളൻ ഓട്ടോറിക്ഷയിൽ കയറി ഡ്രൈവർ സീറ്റിൽ ഇരുപ്പുറപ്പിച്ചിരുന്നു. കള്ളൻ ഡാഷ് ബോഡ് തുറക്കാൻ ശ്രമിക്കുന്നതിനിടെ ബേബിയും കൂട്ടുകാരനും അവനേ പിടികൂടി. പിന്നെ കള്ളനുമായി ഒരു മൽപിടുത്തം. രക്ഷപെടാൻ ശരിക്കും നടന്ന കള്ളന്റെ പോരാട്ടത്തിൽ കണ്ട് നിന്നവർ പോലും ബേബിയേ സഹായിച്ചില്ല. ഉടൻവെസ്റ്റ്പോലീസ് സ്ഥലത്തെത്തി ഇയാളെ പിടികൂടി സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു.