play-sharp-fill
കൊച്ചി മെട്രോയുടെ ഒന്നാം പിറന്നാൾ ; ജൂൺ 19ന് എല്ലാവർക്കും സൗജന്യ യാത്ര.

കൊച്ചി മെട്രോയുടെ ഒന്നാം പിറന്നാൾ ; ജൂൺ 19ന് എല്ലാവർക്കും സൗജന്യ യാത്ര.

സ്വന്തം ലേഖകൻ

കൊച്ചി: സർവീസ് തുടങ്ങിയ ജൂൺ 19ന് എല്ലാവർക്കും സൗജന്യ യാത്രയാണു മെട്രോ പിറന്നാൾ സമ്മാനമായി നൽകുന്നത്. 2017 ജൂൺ 17നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മെട്രോ ഉദ്ഘാടനം ചെയ്തത്. എന്നാൽ യാത്രക്കാരെ കയറ്റിയുള്ള കൊമേഴ്‌സ്യൽ സർവീസ് തുടങ്ങിയത് 19നാണ്. ഒന്നാം പിറന്നാൾ പ്രമാണിച്ച് ഇപ്പോഴുള്ള കൊച്ചി വൺ കാർഡിനു പുറമേ മാസ പാസും ദിവസ പാസും ഏർപ്പെടുത്തുമെന്നു മെട്രോ അധികൃതർ അറിയിച്ചു. ഒരു വർഷം കൊണ്ട് യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും മികച്ച വർധനയുണ്ടായെന്നും നഷ്?ടം പകുതിയായി കുറഞ്ഞെന്നും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ) മാനേജിങ് ഡയറക്ടർ എ.പി.എം. മുഹമ്മദ് ഹനീഷ് വാർത്തസമ്മേളനത്തിൽ അറിയിച്ചു.