video
play-sharp-fill

നഗരസഭാ ഭൂമിയില്‍ റോഡ് നിര്‍മിച്ചതുമായി ബന്ധപ്പെട്ട ക്രമക്കേട് ഏറ്റുമാനൂർ നഗരസഭാ സെക്രട്ടറി സുഗതകുമാറിനെ  സസ്പെൻഡ് ചെയ്തു; തൃശ്ശൂർ കോർപ്പറേഷനിൽ ജോലിചെയ്യുമ്പോൾ 50 ലക്ഷം രൂപയുടെ ചെമ്പ് കമ്പി മോഷണം പോയ കേസിൽ സുഗതകുമാറിനെ ക്രൈം ബ്രാഞ്ച് പ്രതിചേർത്തു; വാർത്ത പുറത്തുവിട്ടതിന് ഹൈക്കോടതിയിലെ  അഭിഭാഷകയെ കൊണ്ട് ഒരു കോടി രൂപയുടെ വക്കീൽ നോട്ടീസ് തേർഡ് ഐ ന്യൂസിന് അയപ്പിച്ച വില്ലൻ; തെളിവുകൾ നിരത്തി തേർഡ് ഐ ന്യൂസിന്റെ അഭിഭാഷകൻ മറുപടി കൊടുത്തതോടെ ജീവനും കൊണ്ടോടി സുഗതകുമാർ

നഗരസഭാ ഭൂമിയില്‍ റോഡ് നിര്‍മിച്ചതുമായി ബന്ധപ്പെട്ട ക്രമക്കേട് ഏറ്റുമാനൂർ നഗരസഭാ സെക്രട്ടറി സുഗതകുമാറിനെ സസ്പെൻഡ് ചെയ്തു; തൃശ്ശൂർ കോർപ്പറേഷനിൽ ജോലിചെയ്യുമ്പോൾ 50 ലക്ഷം രൂപയുടെ ചെമ്പ് കമ്പി മോഷണം പോയ കേസിൽ സുഗതകുമാറിനെ ക്രൈം ബ്രാഞ്ച് പ്രതിചേർത്തു; വാർത്ത പുറത്തുവിട്ടതിന് ഹൈക്കോടതിയിലെ അഭിഭാഷകയെ കൊണ്ട് ഒരു കോടി രൂപയുടെ വക്കീൽ നോട്ടീസ് തേർഡ് ഐ ന്യൂസിന് അയപ്പിച്ച വില്ലൻ; തെളിവുകൾ നിരത്തി തേർഡ് ഐ ന്യൂസിന്റെ അഭിഭാഷകൻ മറുപടി കൊടുത്തതോടെ ജീവനും കൊണ്ടോടി സുഗതകുമാർ

Spread the love

ഏറ്റുമാനൂര്‍: കോട്ടയ്ക്കല്‍ നഗരസഭാ ഭൂമിയില്‍ റോഡ് നിര്‍മിച്ചതുമായി ബന്ധപ്പെട്ട് നടന്ന ക്രമക്കേടില്‍ മുൻ കോട്ടക്കൽ നഗരസഭാ സെക്രട്ടറിയും ഇപ്പോൾ ഏറ്റുമാനൂര്‍ നഗരസഭാ സെക്രട്ടറിയുമായ എം സുഗതകുമാറിനെ തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറി സസ്‌പെന്‍ഷന്‍ഡ് ചെയ്തു.
വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി

സുഗതകുമാര്‍ മലപ്പുറം കോട്ടയ്ക്കല്‍ നഗരസഭ സെക്രട്ടറിയായി ജോലി ചെയ്ത കാലത്തെ ക്രമക്കേടുകളുടെ പേരിലാണു നടപടി. 2020 – 21 വര്‍ഷത്തില്‍ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇപ്പോള്‍ സുഗതകുമാറിന് എതിരായ നടപടിയുണ്ടായിരിക്കുന്നത്.

കോട്ടയ്ക്കല്‍ നഗരസഭയില്‍ കോട്ടുകുളം ഭാഗത്തു ഭവനരഹിതര്‍ക്കായി നഗരസഭ വീട് നിര്‍മിക്കാന്‍ സ്ഥലം നീക്കി വച്ചിരുന്നു. ഈ 74 സെന്റ് സ്ഥലത്ത് ഇതിനു സമീപത്തുള്ള സ്വകാര്യ വ്യക്തികള്‍ക്ക് ലാഭമുണ്ടാക്കി നല്‍കണമെന്ന ഉദ്ദേശത്തോടെ നഗരസഭ സെക്രട്ടറി റോഡ് നിര്‍മിച്ചതായി പരാതി ഉയര്‍ന്നിരുന്നു. ഈ പരാതിയില്‍ വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ വ്യാപക ക്രമക്കേട് കണ്ടെത്തി. ഇതിനെ തുടർന്നാണ് നടപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് ഏറ്റുമാനൂര്‍ നഗരസഭയില്‍ ജോലി ചെയ്യുന്നതിനിടെയും ഇദ്ദേഹം അഴിമതി ആരോപണത്തില്‍ കുടുങ്ങിയിരുന്നു. നഗരസഭയില്‍ ആരോഗ്യ വിഭാഗത്തിലും ശുചീകരണ വിഭാഗത്തിലും പെരുമാറ്റച്ചട്ടം നിലനില്‍ക്കെ നിയമനം നടത്തിയാണ് ഇദ്ദേഹം വിവാദത്തില്‍ കുടുങ്ങിയത്.

സുഗതകുമാർ തൃശ്ശൂർ കോർപ്പറേഷനിൽ ജോലിചെയ്യുമ്പോൾ 50 ലക്ഷം രൂപയുടെ ചെമ്പ് കമ്പി മോഷണം പോയ കേസിൽ ഒന്നാം പ്രതിയാണ്. ഇതു സംബന്ധിച്ച വാർത്ത പുറത്തുവിട്ടതിന് ഹൈക്കോടതിയിലെ അഭിഭാഷകയെ കൊണ്ട് ഒരു കോടി രൂപയുടെ വക്കീൽ നോട്ടീസ് തേർഡ് ഐ ന്യൂസിന് അയപ്പിച്ച വില്ലനാണ് സുഗതകുമാർ. എന്നാൽ തെളിവുകൾ നിരത്തി തേർഡ് ഐ ന്യൂസിന്റെ അഭിഭാഷകൻ മറുപടി കൊടുത്തതോടെ ജീവനും കൊണ്ടോടുകയായിരുന്നു സുഗതകുമാർ

തൃശൂര്‍ കോര്‍പ്പറേഷനിലെ വൈദ്യുതി വിംഗില്‍ അസി.സെക്രട്ടറിയായി സുഗതകുമാര്‍ ജോലി ചെയ്ത കാലത്തെ കേസാണിത്. 2020 ഏപ്രില്‍ 24ന് മുൻ അസി. സെക്രട്ടറി സി.ജെ ജോമോൻ സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.

തൃശൂരിലെ പറവട്ടാനിയിലുള്ള കോര്‍പ്പറേഷന്റെ വൈദ്യുതി സെക്ഷന്റെ കീഴിലുള്ള സെൻട്രല്‍ ഇലക്‌ട്രിക് സ്റ്റോറില്‍ നിന്ന് 50 ലക്ഷം രൂപ വിലമതിക്കുന്ന 11,043 കിലോ കേബിളാണ് അന്ന് മോഷണം പോയത്.
2018 മേയ് 21നും 2020 മാര്‍ച്ച്‌ 20നും ഇടയിലായിരുന്നു മോഷണം. സി ബ്രാഞ്ച് എസിപി യാണ് അന്വേഷണം നടത്തിയത്.

വിരമിച്ചവരും നിലവില്‍ ജോലിയിലുള്ളവരുമായ നാലുപേരാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. സ്റ്റോര്‍ കീപ്പര്‍മാരായ പ്രസാദ്, കെ.പി മധു, അസി.കീപ്പര്‍ എൻ.ബാബുരാജ് സുഗതകുമാറിനെ കൂടാതെ എന്നിവരാണ് മറ്റ് പ്രതികള്‍.