play-sharp-fill
കോട്ടയം നഗരമധ്യത്തിൽ  സ്പായുടെ മറവിൽ മാംസക്കച്ചവടം നടക്കുന്നത് അധികൃതരുടെ ഒത്താശയോടെ; ഒറ്റ സ്ഥാപനത്തിനും മുനിസിപ്പൽ ലൈസൻസ് ഇല്ല; ചാലുകുന്നിലെ സ്പായിൽ അനാശാസ്യം നടക്കുന്നതായി ഒരു വർഷം മുൻപേ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകി; ഇതേ കമ്പനിയുടെ അറുത്തൂട്ടി ജംഗ്ഷനിൽ പ്രവർത്തിച്ചിരുന്ന കളേഴ്സ് സ്പാ ഒരു വർഷം മുൻപ് പോലീസ് പൂട്ടിച്ചു; പോലീസ് പൂട്ടിച്ച സ്പായുടെ പേരു മാറ്റി പുതിയ പേരിൽ അറുത്തൂട്ടിയിൽ തന്നെ വീണ്ടും മാംസക്കച്ചവടം തുടങ്ങി ; കോട്ടയം നഗരം അനാശാസ്യത്തിന്റെ ഹബ്ബായി മാറുന്നു; മസാജിംഗ് ചെയ്യുന്ന യുവതികൾക്ക് ആരോഗ്യ പരിശോധനയില്ലാത്തതും ഹെൽത്ത് കാർഡ് ഇല്ലാത്തതും എയ്ഡ്സ് അടക്കമുള്ള ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നു; ആഡംബര ജീവിതത്തിന് പണം കണ്ടെത്താൻ കോളേജ് വിദ്യാർത്ഥിനികളടക്കം സ്പായിലെത്തുന്നു

കോട്ടയം: നഗരമധ്യത്തിൽ സ്പായുടെ മറവിൽ മാംസക്കച്ചവടം നടക്കുന്നത് അധികൃതരുടെ ഒത്താശയോടെയെന്ന് തെളിയുകയാണ്. സ്പായുടെ ബോർഡ് വെച്ച് നഗരത്തിൽ പ്രവർത്തിക്കുന്ന ഒറ്റ സ്ഥാപനത്തിനും മുനിസിപ്പൽ ലൈസൻസ് ഇല്ലന്നതാണ് യാഥാർത്ഥ്യം.

കോട്ടയം നഗരമധ്യത്തിൽ ചാലുകുന്നിലെ പഴയ ബുള്ളറ്റ് ഷോറൂമിന് സമീപം പ്രവർത്തിക്കുന്ന സ്പായിലും, ടി ബി റോഡിൽ കെഎസ്ആർടിസി കഴിഞ്ഞുള്ള പ്രമുഖ വസ്ത്ര സ്ഥാപനത്തിൻ്റെ പുറകിലുമുള്ള സ്പായിലും മസാജിംഗിൻ്റെ മറവിൽ നടക്കുന്നത് അനാശാസ്യമാണെന്ന് വ്യക്തമാക്കുന്ന വിവരങ്ങളാണ് തേർഡ് ഐ ന്യൂസിന് ലഭിച്ചിരിക്കുന്നത്.

ആഡംബര ജീവിതത്തിന് പണം കണ്ടെത്താൻ കോളേജ് വിദ്യാർത്ഥിനികളടക്കമുള്ളവർ സ്പാകളിൽ എത്തുന്നുണ്ട്.
ഹോസ്റ്റലില്‍ താമസിച്ച്‌ പഠിക്കുന്ന വിദ്യാർത്ഥിനികളാണ് ഇത്തരത്തിൽ സെക്‌സ് ട്രേഡിംഗില്‍ അകപ്പെട്ടിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മറ്റ് ജില്ലകളില്‍ നിന്ന് ഉപരി പഠനത്തിനായും, ഇടത്തരം സ്ഥാപനങ്ങളിൽ ജോലിക്കായും കോട്ടയത്ത് എത്തി വിവിധ ഹോസ്റ്റലുകളിൽ കഴിയുന്ന പെൺകുട്ടികളാണ് ശരീര വില്‍പ്പനയ്ക്ക് തയ്യാറാകുന്നത്. ആഡംബര ജീവിതം നയിക്കുന്നതിനായി പണം കണ്ടെത്തുന്നതിനായാണ് പെൺകുട്ടികൾ സെക്സ് ട്രേഡിംഗിൻ്റെ ഭാഗമാകുന്നത്.

മണിക്കൂറിന് 5000 മുതൽ 7000 രൂപ വരെയാണ് ഇവർ ഈടാക്കുന്നത്. പെണ്‍കുട്ടികളുടെ ഫോട്ടോ കാണിക്കുകയോ, അല്ലെങ്കില്‍ വീഡിയോ കോള്‍ വഴി കാണിച്ച്‌ കൊടുക്കുകയോ ചെയ്യും. പെണ്‍കുട്ടിയെ ഇഷ്ടമായാല്‍ പറഞ്ഞുറപ്പിച്ച തുക സ്പാ ഓഫീസിൽ അടയ്ക്കണം. അടയ്ക്കുന്നതിൻ്റെ പകുതി തുക പെൺകുട്ടികൾക്കുള്ളതാണ്. ഗർഭനിരോധന മാർഗ്ഗങ്ങളും സ്പാകളിൽ റെഡിയാണ്.

ചാലുകുന്നിലെ സ്പാ കമ്പനിയുടെ തന്നെ ഉടമസ്ഥതയിൽ അറത്തൂട്ടി ജംഗ്ഷനിൽ പ്രവർത്തിച്ചിരുന്ന കളേഴ്സ് സ്പായിൽ ജോലി ചെയ്തു കൊണ്ടിരുന്ന ജീവനക്കാരിയെ ഭീഷണിപ്പെടുത്തി അനാശാസ്യത്തിന് സ്ഥാപന ഉടമ നിർബന്ധിക്കുകയുംപറ്റില്ലെന്ന് പറഞ്ഞപ്പോൾ നഗ്നചിത്രങ്ങളുത്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ജീവനക്കാരിയുടെ പരാതിയിൽ കേസെടുത്ത പോലീസ് സ്ഥാപനം അടച്ചു പൂട്ടുകയായിരുന്നു. പൂട്ടിയ സ്ഥാപനം പുതിയ പേരിൽ അറുത്തൂട്ടി ജംഗ്ഷനിൽ തന്നെ ഇയാൾ തുറന്നു. ഇതെല്ലാം അധികൃതരുടെ ഒത്താശയോടെ ആണെന്നാണ് വ്യക്തമാകുന്നത്.

ചാലുകുന്ന്, അറുത്തൂട്ടി ജംഗ്ഷൻ, പള്ളം, പാക്കിൽ, സംക്രാന്തി, ഇരയിൽ കടവ്, നാട്ടകം ഗസ്റ്റ് ഹൗസിനു സമീപം, മണിപ്പുഴ, തിരുനക്കര ക്ഷേത്രത്തിനു സമീപം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം മസാജിംഗിന്റെ മറവിൽ നടക്കുന്നത് മാംസ കച്ചവടമാണ്.

മസാജിംഗ് ചെയ്യുന്ന യുവതികൾക്ക് ആരോഗ്യ പരിശോധനയില്ലാത്തതും ഹെൽത്ത് കാർഡ് ഇല്ലാത്തതും എയ്ഡ്സ് അടക്കമുള്ള രോഗങ്ങൾ പടർന്നു പിടിക്കുന്നതിനും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നതിനും കാരണമാകും