എനിക്ക് കമ്മീഷൻ കിട്ടണം; കിട്ടാതെ തിരുനക്കരയിൽ വെയിറ്റിംഗ് ഷെഡ് പണിയാൻ ഞാൻ സമ്മതിക്കില്ല; വെയ്ക്കാവുന്ന പാര മുഴുവൻ വെക്കും; തിരുനക്കര ബസ് സ്റ്റാൻഡിൽ സൗജന്യമായി വെയിറ്റിംഗ് ഷെഡ് നിർമിച്ച് നൽകാമെന്നും, പ്രതിവർഷം 4 ലക്ഷം രൂപ വാടകയിനത്തിൽ നൽകാമെന്നും അച്ചായൻസ് ഗോൾഡ് പറഞ്ഞിട്ടും പണിയാൻ സമ്മതിക്കാതെ ഇടംകോലിട്ട് നഗരസഭാ കൗൺസിലർ ; നയാപൈസ കൈക്കൂലി കൊടുക്കില്ലെന്ന് ടോണി വർക്കിച്ചനും
കോട്ടയം: തിരുനക്കര ബസ് സ്റ്റാൻഡിൽ വെയിറ്റിംഗ് ഷെഡ് നിർമിക്കാൻ കോട്ടയം നഗരസഭയും അച്ചായൻസ് ഗോൾഡും തമ്മിൽ ധാരണയായി രണ്ടാഴ്ച കഴിഞ്ഞെങ്കിലും പണി നടത്താൻ അനുവദിക്കാതെ നഗരസഭയിലെ ഒരു കൗൺസിലർ . 52 കൗൺസിലർമാരിൽ 51 പേരും അംഗീകരിച്ചിട്ടും നഗരസഭയിലെ പ്രധാനിയായ ഇദ്ദേഹം മാത്രം വെയ്റ്റിംഗ് ഷെഡ് പണിയുന്നതിന് ഇടംകോലിടുകയാണ്
തിരുനക്കര ബസ് സ്റ്റാൻഡിൽ സൗജന്യമായി വെയിറ്റിംഗ് ഷെഡും, ആവശ്യമായ ട്രാഫിക് ഡിവൈഡറുകളും നിർമിച്ച് നൽകാമെന്നും, പ്രതിവർഷം 4 ലക്ഷം രൂപ വാടകയിനത്തിൽ നൽകാമെന്നുമാണ് അച്ചായൻസ് ഗോൾഡ് നഗരസഭയെ അറിയിച്ചിരുന്നത്. വെയിറ്റിംഗ് ഷെഡ്ഡിൽ അച്ചായൻസ് ഗോൾഡിന്റെ പരസ്യം മാത്രമേ പ്രദർശിപ്പിക്കുകയുള്ളൂ എന്നും അറിയിച്ചിരുന്നു.
എന്നാൽ അച്ചായൻസ് ഗോൾഡിനൊപ്പം വെയിറ്റിംഗ് ഷെഡ് നിർമ്മിക്കാനായി കൊട്ടേഷൻ വെച്ചിരുന്ന സ്വകാര്യ പരസ്യ കമ്പനിക്ക് അനുമതി ലഭിക്കാതെ വന്നതോടെയാണ് നഗരസഭയിലെ പ്രധാനി വെയിറ്റിംഗ് ഷെഡ് നിർമ്മാണത്തിന് തുരങ്കം വയ്ക്കാൻ തുടങ്ങിയത്. ഇതിന് പിന്നിൽ സ്വകാര്യ പരസ്യ കമ്പനി നൽകുന്ന കമ്മീഷനാണ്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തുന്നത് മൂലമാണ് കോട്ടയം നഗരസഭ മുടിഞ്ഞു നാശമാകുന്നത്
Whatsapp Group 1 | Whatsapp Group 2 |Telegram Group