
കോട്ടയം: നഗരത്തിലെ ആകാശപാതയിൽ കൊമ്പുകോർത്ത് സിപിഎമ്മും കോൺഗ്രസും നേർക്കുനേർ നിൽക്കുമ്പോൾ ആകാശപാത പൊളിച്ചു മാറ്റുകയോ പണിതീർത്ത് തുറന്നുകൊടുക്കുകയോ ചെയ്യണമെന്ന തേർഡ് ഐ ന്യൂസിൻ്റെ ഹർജിയിൻമേൽ
ആകാശപാതയ്ക്ക് ബലക്ഷയമെന്ന് ഐഐടി റിപ്പോർട്ട്. ആകാശപാതയുടെ മേൽക്കൂരയ്ക്ക് ബലക്ഷയം ഉണ്ടെന്നാണ് വിദഗ്ധസമിതിയുടെ റിപ്പോർട്ട്. ആകാശപാതയുടെ ബലപരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് ശ്രീകുമാർ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൻ മേൽ പാലക്കാട്, ചെന്നൈ ഐഐടികളാണ് ബലപരിശോധന നടത്തിയത്
റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ
ആകാശപാതയുടെ പണി പൂർത്തീകരിക്കാൻ 17.9 കോടി രൂപ വേണമെന്നും, ഈ പണം മുടക്കി ആകാശപാത നിർമിച്ചാലും കോട്ടയത്തിന്റെ തുടർവികസനത്തിന് ആകാശപാത തടസ്സമാകുമെന്നും നാലോ അഞ്ചോ വർഷം കഴിയുമ്പോൾ ആകാശപാത പൊളിച്ചു കളയേണ്ടി വരുമെന്നും സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇതോടെ കൂടുതൽ വാദം കേൾക്കുന്നതിനായി കേസ് മാറ്റി
2015 ൽ 2.10 കോടി രൂപ ചിലവഴിച്ചാണ് ആകാശപാതയുടെ നിർമാണം ആരംഭിച്ചത്. എന്നാൽ സ്ഥലം ഏറ്റെടുപ്പ് പ്രതിസന്ധിയിലായതിനേ തുടർന്ന് പദ്ധതി തടസ്സപ്പെടുകയായിരുന്നു. ഇതോടെയാണ് പണി പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ട് എ.കെ
ശ്രീകുമാർ റോഡ് സേഫ്റ്റി അതോറിറ്റിക്ക് കത്ത് നൽകിയത്. എന്നാൽ ആകാശപാതയുടെ പണി പൂർത്തികരിക്കാൻ ആവശ്യമായ സ്ഥലമില്ലന്ന് ഇവർ മറുപടി നൽകി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതോടെയാണ് പകുതി പണിതതും ഏഴു വർഷത്തിലധികമായി തുരുമ്പെടുത്ത് ജനങ്ങൾക്ക് ഭീഷണിയായി നിൽക്കുന്നതുമായ ആകാശപാത പൊളിച്ച് കളയുകയോ പണി പൂർത്തീകരിക്കുകയോ ചെയ്ത് ജനങ്ങളുടെ ജീവന് സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ എ കെ ശ്രീകുമാർ ഹൈക്കോടതിയെ സമീപിച്ചത്. സംസ്ഥാന സർക്കാരിനേയും, റോഡ് സേഫ്റ്റി അതോറിറ്റിയേയും കോട്ടയം ജില്ലാ കളക്ടറേയും എതിർ കക്ഷികളാക്കിയാണ് ശ്രീകുമാർ ഹൈക്കോടതിൽ ഹർജി നൽകിയത്.
തേർഡ് ഐ ന്യൂസിന് വേണ്ടി അഡ്വ. കെ രാജേഷ് കണ്ണൻ ഹൈക്കോടതിയിൽ ഹാജരായി