കൊല്ലം: സ്വകാര്യബസില്‍ പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയ കണ്ടക്ടര്‍ പിടിയില്‍. പാരിപ്പള്ളി പൂതക്കുളം ആലിന്‍മൂട് വലിയവിള വീട്ടില്‍ ഉണ്ണിക്കൃഷ്ണനാണ്(34) പാരിപ്പള്ളി പൊലീസിന്റെ പിടിയിലായത്.
പെണ്‍കുട്ടി സഞ്ചരിച്ചിരുന്ന ബസ് പാരിപ്പള്ളി ജംഗ്ഷനിലെത്തിയപ്പോള്‍ തിരക്കിനിടയിലൂടെ ഇയാള്‍ പെണ്‍കുട്ടിയെ കടന്നുപിടിക്കുകയായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്.
മാനസികമായി തളര്‍ന്ന പെണ്‍കുട്ടിയെ വീട്ടുകാര്‍ കൗണ്‍സലിങ്ങിനു വിധേയമാക്കിയപ്പോഴാണ് ലൈംഗികാതിക്രമത്തെക്കുറിച്ച് അറിഞ്ഞത്. രക്ഷിതാക്കള്‍ പാരിപ്പള്ളി പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group