video
play-sharp-fill

സ്‌കൂള്‍ സമയമാറ്റം വന്നാല്‍ മദ്രസ പഠനം പ്രതിസന്ധിയിലാവും; സര്‍ക്കാരിന്റെ അനുകൂല നിലപാട് സ്വാഗതാര്‍ഹം; ആണും പെണ്ണും തമ്മില്‍ വ്യത്യാസമില്ലാത്ത പെരുമാറ്റം കേരളീയ സംസ്‌കാരത്തിന് വിരുദ്ധമെന്ന് സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം

സ്‌കൂള്‍ സമയമാറ്റം വന്നാല്‍ മദ്രസ പഠനം പ്രതിസന്ധിയിലാവും; സര്‍ക്കാരിന്റെ അനുകൂല നിലപാട് സ്വാഗതാര്‍ഹം; ആണും പെണ്ണും തമ്മില്‍ വ്യത്യാസമില്ലാത്ത പെരുമാറ്റം കേരളീയ സംസ്‌കാരത്തിന് വിരുദ്ധമെന്ന് സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം

Spread the love

സ്വന്തം ലേഖകന്‍

കോഴിക്കോട്: സ്‌കൂള്‍ സമയമാറ്റം വന്നാല്‍ മദ്രസ പഠനം പ്രതിസന്ധിയിലാകുമെന്ന കാരണത്താല്‍ ഇക്കാര്യത്തില്‍ അനുകൂല നിലപാട് സ്വീകരിച്ച സര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹമെന്ന് സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം. ആണും പെണ്ണും തമ്മില്‍ ഒരു വ്യത്യാസവുമില്ലാത്ത പെരുമാറ്റം കേരളീയ- ഭാരതീയ സംസ്‌കാരത്തിന് വിരുദ്ധമാണെന്നും ഇത് മതത്തിന്റെ മാത്രം പ്രശ്‌നമല്ലെന്നും അദ്ദേഹം പറയുന്നു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആണും പെണ്ണും പെരുമാറേണ്ടത് എങ്ങനെയെന്ന് ശീലിച്ചുവന്ന രീതിയില്‍ നിന്ന് പെട്ടെന്നൊരു മാറ്റം ഉണ്ടാകില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അത് വിശ്വാസത്തില്‍ എടുത്തു. രാഷ്ട്രീയത്തില്‍ സമസ്ത ഇടപെടാറില്ല. ഇന്നലെ സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമുദായ പാര്‍ട്ടി എന്ന നിലക്ക് സമസ്തക്ക് ഇക്കാര്യത്തില്‍ എതിര്‍പ്പില്ല. ലീഗിനെപറ്റി സിപിഎം പറഞ്ഞതില്‍ സന്തോഷമുണ്ട്. കേന്ദ്രത്തില്‍ ഫാസിസം പിടിമുറക്കുന്ന സാഹചര്യത്തില്‍ ഇതാവശ്യമാണ്. ഏകീകൃത സിവില്‍ കോഡ് ബില്‍ എതിരായ പ്രക്ഷോഭ ശക്തി കുറഞ്ഞാല്‍ എല്ലാവരും അനുഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു.