video
play-sharp-fill

തണുപ്പുകാലത്തെ ജലദോഷവും ചുമയും പടികടത്താൻ  ഇതൊക്കെ കഴിച്ചു നോക്കൂ.

തണുപ്പുകാലത്തെ ജലദോഷവും ചുമയും പടികടത്താൻ ഇതൊക്കെ കഴിച്ചു നോക്കൂ.

Spread the love

തണുപ്പ് കാലം തുടങ്ങി. ഇനി ചുമയുടേയും ജലദോഷത്തിൻ്റെയും സമയമാണ്. മൂക്ക് അടപ്പ് ,തൊണ്ട വേദന ,തല പൊക്കാൻ പോലും വയ്യാത്ത അവസ്ഥ. കൊറോണ കഴിഞ്ഞതിനു ശേഷം സ്ഥിതി കൂടുതൽ വഷളായി വരികയാണ്. പക്ഷേ ചില പൊടിക്കൈകൾ പരീക്ഷിച്ചാൽ ഒരു പരിധി വരെ ഇതിൽ നിന്നൊക്കെ മോചനം നേടാം.

തണുപ്പുകാലത്ത് ചൂടു സൂപ്പ് കൂടുതൽ ഉന്മേഷം പകരും. സൂപ്പ് ഏതായാലും വെളുത്തുള്ളി കൂടുതൽ ചേർത്താൽ ഉന്മേഷത്തോടൊപ്പം രോഗപ്രതിരോധ ശേഷിയും കൂടും.

വിറ്റാമിൻ സി അടങ്ങിയ പഴങ്ങൾ ധാരാളം കഴിയ്ക്കുക. പ്രതിരോധശേഷി വർധിപ്പിക്കാൻ സിട്രസ് പഴങ്ങൾക്ക് സാധിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പണ്ട് കാലങ്ങളിൽ പാലിൽ മഞ്ഞൾ ചേർത്ത് തിളപ്പിക്കുന്നത് സർവ്വസാധാരണമായിരുന്നു. നല്ല ആരോഗ്യത്തിന് ഒരു കപ്പ് ചെറുചൂടുള്ള പാലിൽ ഒരു നുള്ള് മഞ്ഞൾ ചേർത്ത് കുടിക്കുക .മഞ്ഞളിൻ്റെ ആൻറി ബാക്ടീരിയൽ ,ആൻ്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ തണുപ്പുകാല രോഗങ്ങളെ
പടി കടത്തും.

തൊണ്ടവേദനയ്ക്ക് ഇഞ്ചി നീര്. ആൻ്റീ ബാക്ടീരിയൽ ഗുണങ്ങളാണ് ഇഞ്ചിയെ പ്രിയങ്കരമാക്കുന്നത്. ഇഞ്ചി ഇട്ട് തിളപ്പിച്ച വെള്ളം തൊണ്ടവേദനയക്ക് മികച്ച പ്രതിവിധിയാണ്.

Tags :