video
play-sharp-fill

കലയാണ് ഇനി കൊച്ചി..! ബിനാലെ പോലുള്ള മേളകള്‍ക്ക് ഒരു ചരിത്രം ദൗത്യം നിര്‍വഹിക്കാനുണ്ട്;  കൊച്ചി–മുസിരിസ് ബിനാലെയുടെ അഞ്ചാം പതിപ്പിന്റെ ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി

കലയാണ് ഇനി കൊച്ചി..! ബിനാലെ പോലുള്ള മേളകള്‍ക്ക് ഒരു ചരിത്രം ദൗത്യം നിര്‍വഹിക്കാനുണ്ട്; കൊച്ചി–മുസിരിസ് ബിനാലെയുടെ അഞ്ചാം പതിപ്പിന്റെ ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: ബിനാലെ പോലുള്ള മേളകള്‍ക്ക് ഒരു ചരിത്രം ദൗത്യം നിര്‍വഹിക്കാനുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചി–മുസിരിസ് ബിനാലെയുടെ അഞ്ചാം പതിപ്പിന്റെ ഉദ്ഘാടനം ഫോര്‍ട്ട്‌കൊച്ചി പരേഡ് ഗ്രൗണ്ടില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പ്രാദേശിക സാംസ്‌കാരിക ഘടകങ്ങളെകൂടി മുഖ്യധാരയില്‍ എത്തിക്കാനും ലോകവുമായി പങ്കുവയ്ക്കാനും ബിനാലെ പോലുള്ള മേളകള്‍ക്ക് കഴിയണമെന്നും എങ്കിൽ മാത്രമേ കലാപരമായ മേന്മ വര്‍ധിക്കൂ. വൈവിധ്യങ്ങളെ പരിപോഷിപ്പിക്കുന്ന ബൃഹത്തായ മേളയായി വളരാന്‍ കൊച്ചി ബിനാലെയ്ക്ക് കഴിയട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിനാലെ ആരംഭിച്ചതിന്റെ പത്താം വാർഷിക വേളയാണിത്. കൊച്ചിയുടേതു മാത്രമല്ല, സംസ്ഥാനത്തിന്റെയാകെ ടൂറിസം വികസനത്തിന് ഉണർവേകുന്നതാകും ബിനാലെയെന്നാണു പ്രതീക്ഷ.

ഫോർട്ട്കൊച്ചിക്കും മട്ടാഞ്ചേരിക്കും പുറമേ എറണാകുളം ദർബാർഹാൾ ആർട് ഗാലറിയിലും ബിനാലെ കലാപ്രദർശനമുണ്ടാകും. കേരളത്തിലെ കലാകാരന്മാരുടെ സൃഷ്ടികൾ മാത്രം അവതരിപ്പിക്കുന്നതാണു ദർബാർ ഹാളിലെ പ്രദർശനം. ഇതു ക്യുറേറ്റ് ചെയ്യുന്നതു ജിജി സ്കറിയ, പി.എസ്.ജലജ, രാധ ഗോമതി എന്നീ മലയാളികളാണ്. 34 കലാകാരന്മാരുടെ നൂറ്റൻപതോളം സൃഷ്ടികൾ ഇവിടെയുണ്ടാകും.

മന്ത്രിമാരായ കെ.എന്‍ ബാലഗോപാല്‍, പി.രാജീവ്, പി.എ മുഹമ്മദ് റിയാസ്, കൊച്ചി മേയര്‍ എം.അനില്‍കുമാര്‍, ഹൈബി ഈഡന്‍ എംപി, എംഎല്‍എമാരായ കെ.ജെ മാക്സി, ടി.ജെ വിനോദ്, ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡര്‍ ഇമ്മാനുവേല്‍ ലുനോ, മുന്‍ മന്ത്രി കെ.വി തോമസ്, കോസ്റ്റ്ഗാര്‍ഡ് കമാന്‍ഡര്‍ എന്‍.രവി, കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ ട്രസ്റ്റി കൂടിയായ ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് എം.ഡി അദീബ് അഹമ്മദ്, ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി തുടങ്ങിയവര്‍ പങ്കെടുത്തു.

‘നമ്മുടെ സിരകളിൽ ഒഴുകുന്നതു മഷിയും തീയും’ എന്ന പ്രമേയത്തിൽ 14 വേദികളിലായി 2023 ഏപ്രിൽ 10 വരെയാണു ബിനാലെ. നാൽപതോളം രാജ്യങ്ങളിൽ നിന്നുള്ള 90 കലാകാരന്മാരുടെ 200 സൃഷ്ടികൾ പ്രദർശനത്തിനുണ്ടാകും. സ്റ്റുഡന്റ്സ് ബിനാലെ, ആർട്ട് ബൈ ചിൽഡ്രൻ എന്നിവ ബിനാലെ 2022ന്റെ ഭാഗമായുണ്ട്.