പത്തനംതിട്ട കടമ്പനാട് ഓട്ടോറിക്ഷയും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർ മരിച്ചു; നിയന്ത്രണം വിട്ട ടോറസ് ഓട്ടോറിക്ഷയിലിടിച്ച് ഓട്ടോ ഡ്രൈവറും യാത്രക്കാരനുമാണ് മരിച്ചത്

Spread the love

അടൂർ: കടമ്പനാട് റോഡിൽ തുവയൂർ ജംഗ്ഷനിൽ ഓട്ടോറിക്ഷയിൽ ടോറസ് ലോറിയിടിച്ച് രണ്ട് പേർ മരിച്ചു. ഓട്ടോ ഡ്രൈവർ പോരുവഴി ഇടയ്ക്കാട് ദേവഗിരി സ്വദേശി ഡിനു(30) ,ഓട്ടോയിലെ യാത്രാക്കാരനായ ജോൺസൺ (65)എന്നിവരാണ് മരിച്ചത്.

ഇന്ന് വൈകിട്ട് 5.30 തോടെയായിരുന്നു അപകടം. കല്ലുകുഴിയിൽ നിന്ന് തുവയൂർ ജംഗ്ഷൻ വഴി മാഞ്ഞാലിയിലേക്ക് തിരിയാനായി ഓട്ടോറിക്ഷ ദിശമാറി വന്നപ്പോൾ നെല്ലിമുകൾ ഭാഗത്ത് നിന്ന് വന്ന ടോറസ് ലോറിയുടെ അടിയിൽ പെടുകയായിരുന്നു.

ഓട്ടോ ടിപ്പറിനടയിൽ പെട്ടതോടെ നിയന്ത്രണം വിട്ട ടിപ്പർ ബെന്നറ്റ് സൂപ്പർ മാർക്കറ്റിന് സമീപം ഉണ്ടായിരുന്ന മറ്റൊരു കടയുടെ മുൻവശത്തേക്ക് ഇടിച്ച് കയറി. ഇവിടെയുണ്ടായിരുന്നവർ കടയ്ക്ക് ഉള്ളിലായായിരുന്നതിനാൽ മറ്റൊരു ദുരന്തം ഒഴിവായി. അടൂർ പോലീസ് സ്ഥലത്തെത്തി. .മൃതദേഹങ്ങൾ അടൂർ ഗവ: ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group