മഞ്ഞു നിറഞ്ഞ പര്‍വ്വതങ്ങളും പച്ചപ്പു നിറഞ്ഞ താഴ്വരകളും പ്രശാന്തമായ തടാകങ്ങളും……! കാഴ്ചയില്‍ സ്വിറ്റ്സര്‍ലാന്‍ഡ് തന്നെ…..; ആല്‍പ്സ് മലനിരകളോട് മത്സരിച്ചു നില്‍ക്കും; ഇന്ത്യയിലെ സ്വിസ് കാഴ്ചകള്‍ കാണാം….

Spread the love

സ്വന്തം ലേഖിക

ന്യൂഡൽഹി: മഞ്ഞു നിറഞ്ഞ പര്‍വ്വതങ്ങളും പച്ചപ്പു നിറഞ്ഞ താഴ്വരകളും പ്രശാന്തമായ തടാകങ്ങളും ഒക്കെയുള്ള സ്വര്‍ഗ്ഗം പോലെ തോന്നിക്കുന്ന ഇടത്തേയ്ക്ക് യാത്ര പോയാല്ലോ?

അവിടെ വരെ പോകുന്നത് ഒരു സ്വപ്നം പോലെ തോന്നിപ്പിക്കുമെങ്കിലും കുറഞ്ഞ ചിലവില്‍ സ്വിറ്റ്സര്‍ലന്‍ഡിനോട് കിടപിടിക്കുന്ന സ്ഥലങ്ങള്‍ നമുക്കുള്ളപ്പോള്‍ വിഷമിക്കേണ്ടതില്ല!
ഇന്ത്യയുടെ സ്വിറ്റ്സര്‍ലന്‍ഡ് എന്ന വിശേഷണം ലഭിച്ചിട്ടുള്ള ചില സ്ഥലങ്ങള്‍ പരിചയപ്പെടാം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിസു

ഹിമാചല്‍ പ്രദേശിലെ ഏറ്റവും ഓഫ്ബീറ്റ് സ്ഥലങ്ങളിലൊന്നാണ് സിസു. മണാലിയില്‍ നിന്നും ഏകദേശം 40 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഇവിടം ലേ-മണാലി ഹൈവേയിലാണുള്ളത്. ചന്ദ്ര നദിയുടെ വലതുകരയില്‍ സ്ഥിതി ചെയ്യുന്ന സിസു വളരെ ചെറിയ, അതിമനോഹരമായ ഗ്രാമമാണ്. ഇവിടെ നിന്നും അടല്‍ ടണലിലേക്ക് വെറും ആറ് കിലോമീറ്റര്‍ ദൂരമേയുള്ളൂ. നിങ്ങള്‍ മണാലിയില്‍ ചിലവഴിക്കുന്ന ദിവസങ്ങളിലൊന്നില്‍ ഒറ്റദിവസത്തെ യാത്രയ്ക്കായി ഇവിടേക്ക് വരാം, ലാഹൗള്‍, സ്പിതി, ലഡാക്ക് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ബേസ് ആയി ഇവിടം പ്രവര്‍ത്തിക്കുന്നു.

റോഡിനിരുവശവും വില്ലോകളും പോപ്ലര്‍ മരങ്ങളും നിറഞ്ഞ ഇടതൂര്‍ന്ന തോട്ടം പഴയ ഒരു ഗ്രാമത്തിലേക്കുള്ള യാത്ര പഴയ കാലയാത്രകലെ ഓര്‍മ്മിപ്പിക്കും. ശൈത്യകാലത്താണ് ഇവിടം മഞ്ഞുമൂടുന്നത്. ഈ സീസണില്‍ മഞ്ഞുവീഴ്ച്ക്കുള്ള സാധ്യത 80 ശതമാനം വരെയാണ്. ജനുവരി ആകുമ്ബോഴേയ്ക്കും താപനില മൈനസിലെത്തും.

ഖാജ്ജിയാര്‍

ഇന്ത്യയുടെ മിനി സ്വിറ്റ്സര്‍ലന്‍ഡ് എന്നറിയപ്പെടുന്ന സ്ഥലമാണ് ഹിമാചല്‍ പ്രദേശിലെ ഖാജ്ജിയാര്‍. താതമ്യേനെ ചെറിയ ഗ്രാമങ്ങളിലൊന്നായ ഈ പ്രദേശത്തിന്റെ മനോഹരാരിതയാണ് മിനി സ്വിറ്റ്സര്‍ലന്‍ഡ് എന്ന പേരിനര്‍ഹമാക്കിയത്. ഡല്‍ഹൗസിയില്‍ നിന്നും വെറും 26 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഇവിടെ സ്വിറ്റ്സര്‍ലന്‍ഡിന്റെ പച്ചപ്പിനു സമാനമായുള്ള താഴ്വരകളും പുല്‍മേടുകളും ഇവിടെ കാണാം.

വലിയൊരു താഴ്വാരത്തിലെ നിരപ്പായ ഭൂമിയില്‍ നടുവില്‍ ഒരു കുളവും തൊട്ടടുത്തുതന്നെ രണ്ടു ചെറിയ കോട്ടേജുകളും ഈ പ്രദേശം വളരെ രസകരമാണ്. ഹിമാചല്‍ പ്രദേശിലെ ചമ്ബ ജില്ലയിലാണ് ഖാജ്ജിരാര്‍ സ്ഥിതി ചെയ്യുന്നത്. ഇതിന്‍റെ പടിഞ്ഞാറു ഭാഗത്തായി കാലാടോപ്പ് വൈല്‍ഡ് ലൈഫ് സാങ്ച്വറിയും സ്ഥിതി ചെയ്യുന്നു.

ചന്ദ്രതാല്‍

സ്വിറ്റ്സര്‍ലന്‍ഡുമായി വളരെയധികം സാമ്യം തോന്നുന്ന മറ്റൊരു സ്ഥലമാണ് ചന്ദ്രതാല്‍. മൂണ്‍ ലേക്ക് എന്നും വിളിക്കപ്പെടുന്ന ഇത് സ്പിതിയുടെ ഭാഗമാണ്. ത്സോ ചിഗ്മ എന്നും ഇതിനു പേരുണ്ട്. ചന്ദ്ര നദിയുടെ ഉത്ഭവസ്ഥാനത്തിനടുത്താണ് ഈ തടാകമുള്ളത്. സ്പിതി യാത്രയില്‍ സന്ദര്‍ശിക്കുവാന്‍ പറ്റിയ ഇടമായ ഇവിടം പക്ഷേ, ഭൂമിശാസ്ത്രപരമായി നോക്കുമ്പോള്‍ സ്പിതിയില്‍ നിന്നും വേര്‍തിരിക്കപ്പെട്ടാണുള്ളത്.
പാണ്ഡവരില്‍ മൂത്തയാളായ യുധിഷ്ടിരനെ മര്‍ത്യ രൂപത്തില്‍ സ്വര്‍ഗത്തിലേക്ക് കൊണ്ടുപോകുവാന്‍ ഇന്ദ്രന്‍ തന്റെ രഥത്തില്‍ എത്തി സ്ഥലമാണ് ഇതെന്നാണ് വിശ്വാസം. ശൈത്യകാലത്ത് ഇവിടെ മ‍ഞ്ഞുമൂടിക്കിടക്കുമ്ബോഴാണ് ഈ സ്ഥലത്തിന് സ്വിറ്റ്സര്‍ലന്‍ഡുമായുള്ള സാമ്യം വരുന്നത്.

കിന്നൗര്‍

ദൈവങ്ങളുടെ നാടാണ് കിന്നൗര്‍ എന്നാണ് വിശ്വാസം. ഹിമാചലിലെ ഏറ്റവും ഭംഗിയുള്ള ഗ്രാമങ്ങളിലൊന്നായ ഇവിടം യക്ഷികളുടെയും കിന്നരന്മാരുടെയും നാടാണ് എന്നാണ് പ്രാദേശിക വിശ്വാസങ്ങള്‍ പറയുന്നത്, ദൈവത്തിനും മനുഷ്യര്‍ക്കും ഇടയിലുള്ളവര്‍ താമസിക്കുന്ന ഇടമാണത്രെയിത്. കാലങ്ങളോളം പുറത്തുനിന്നാര്‍ക്കും ഇവിടേക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. 1989 നു ശേഷമാണ് കാര്യങ്ങള്‍ക്കു മാറ്റമുണ്ടായത്.

സമുദ്രനിരപ്പില്‍ നിന്നും നാലായിരം അടിയ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടെ എല്ലായ്പ്പോഴും തണുപ്പു നിറഞ്ഞ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. ഷിംലയില്‍ നിന്നും 235 കിലോമീറ്റര്‍ അകലെയാണ് കിന്നൗര്‍ സ്ഥിതി ചെയ്യുന്നത്. ടിബറ്റിനോട് ചേര്‍ന്നാണ് ഇവിടമുള്ളത്. ഇന്ത്യയിലേറ്റവും ശുദ്ധമായ വായുവുള്ള ഇടങ്ങളിലൊന്നാണിത്. ഭൂമിയോട് മേഘം അതിരിട്ടു നില്‍ക്കുന്ന തരത്തിലുള്ള ഭംഗിയാര്‍ന്ന പ്രകൃതിദൃശ്യങ്ങളാണ് ഇവിടെയുള്ളത്. ആപ്പിളുകളുടെ നാട് എന്നും കിന്നൗര്‍അറിയപ്പെടുന്നുണ്ട്.

ഔലി

കണ്ണടച്ച്‌ സ്വിറ്റ്സര്‍ലന്‍ഡ് എന്നു വിളിക്കുവാന്‍ പറ്റുന്ന സ്ഥലമാണ് ഔലി. ഹിമാലയന്‍ സ്കീ റിസോര്‍ട്ടും ഹില്‍ സ്റ്റേഷനുായ ഔലി ലോകത്തിലെതതന്നെ ഏറ്റവും അറിയപ്പെടുന്ന സ്കീയിഹ് സ്ലോപ്പാണ് ഇവിടെയുള്ളത്. ഈ മേഖലയിലെ പ്രഗത്ഭര്‍ക്കും തുടക്കക്കാര്‍ക്കുമെല്ലാം ഒരുപോലെ ആസ്വദിക്കുവാന്‍ പറ്റുന്ന സ്ഥലമാണിത്.

നന്ദാദേവി, നര്‍ പര്‍വ്വത് പര്‍വതങ്ങള്‍ എന്നിവയാല്‍ ചുറ്റപ്പെട്ടിരിക്കുന്ന ഇവിടം മഞ്ഞുകാലത്ത് മൊത്തം മഞ്ഞാല്‍ മൂടപ്പെടും. കെട്ടിടങ്ങളുടെ മേല്‍ക്കൂരയും മരങ്ങളുടെ ചില്ലകളുമെല്ലാം മഞ്ഞാല്‍ മൂടി നില്‍ക്കുന്ന ഇവിടെ ഈ സമയത്ത് എല്ലാം വെള്ളനിറത്തിലാവും. വിന്‍ററില്‍ ഏറ്റവുമധികം ആളുകള്‍ പോകുവാന്‍ താല്പര്യപ്പെടുന്ന സ്ഥലവും ഇതുതന്നെയാണ്. ഡിസംബര്‍ മുതല്‍ മാര്‍ച്ച്‌ വരെയുള്ള മാസങ്ങളില്‍ ആണ് ഇവിടം ഒരു സ്വിറ്റ്സര്‍ലന്‍ഡ് ആയി മാറുന്നത്. കനത്ത മഞ്ഞുവീഴ്ചയാണ് ഈ സമയങ്ങളില്‍ ഇവിടെ അനുഭവപ്പെടുന്നത്.

ആല്‍പൈന്‍ സസ്യങ്ങളെ സീസണില്‍ ഇവിടെ ധാരാളമായി കാണാം. വാലി ഓഫ് ഫ്ലവേഴ്സ് നാഷണല്‍ പാര്‍ക്ക്,ബദരീനാഥ് ക്ഷേത്രം തുടങ്ങിയവ ഇതിനോട് അടുത്തായാണ് ഉള്ളത്.