play-sharp-fill
മണലുമായി പോയ ലോറി തടഞ്ഞുനിർത്തി ഉടമയെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു;  കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ; പിടിയിലായത് പെരുമ്പായിക്കാട് സ്വദേശികൾ

മണലുമായി പോയ ലോറി തടഞ്ഞുനിർത്തി ഉടമയെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു; കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ; പിടിയിലായത് പെരുമ്പായിക്കാട് സ്വദേശികൾ

സ്വന്തം ലേഖിക

കോട്ടയം: ലോറി ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമിച്ച കേസിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു.


പെരുമ്പായിക്കാട് മള്ളുശ്ശേരി ഭാഗത്ത് പാറയിൽ വീട്ടിൽ ജോൺ മകൻ ലിബിൻ ജോൺ (ലിജിൻ -28), പെരുമ്പായിക്കാട് എസ്.എച്ച് മൗണ്ട് ഭാഗത്ത് പുത്തൻപറമ്പിൽ വീട്ടിൽ ജോസഫ് മകൻ ജോർജ് ജോസഫ് (38) എന്നിവരെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവർ കഴിഞ്ഞദിവസം ഗവൺമെന്റിന്റെ പാസോട് കൂടി മണ്ണെടുപ്പ് നടത്തി ലോറിയിൽ കൊണ്ടുപോകുന്നതിനിടെ വാഹനം തടഞ്ഞ് ലോറി ഉടമയായ തോമസിനോട് പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇയാളുടെ പരാതിയെ തുടർന്ന് ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇവരെ പിടികൂടുകയുമായിരുന്നു.

പ്രതികളിൽ ഒരാളായ ലിബിൻ ജോണിന് ഗാന്ധിനഗർ, കോട്ടയം വെസ്റ്റ്, എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലായി അടിപിടി, കഞ്ചാവ് തുടങ്ങിയ നിരവധി കേസുകൾ നിലവിലുണ്ട്. മറ്റൊരു പ്രതിയായ ജോർജ് ജോസഫിന് ഗാന്ധിനഗർ സ്റ്റേഷനിൽ അടിപിടി കേസുകൾ നിലവിലുണ്ട്.

ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്. ഓ ഷിജി കെ, എസ്.ഐ വിദ്യ വി, പ്രദീപ് ലാൽ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.