കാഞ്ഞിരപ്പള്ളിയിൽ വാക്കുതർക്കത്തെ തുടർന്ന് മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമം; വാക്കത്തി കൊണ്ട് വെട്ടിപരിക്കേൽപ്പിച്ച പാറത്തോട് സ്വദേശി അറസ്റ്റിൽ

Spread the love

സ്വന്തം ലേഖിക

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.

പാറത്തോട് ഇടക്കുന്നം ഭാഗത്ത് വാരിക്കാട്ട് വീട്ടിൽ ജനാർദ്ദനൻ മകൻ വിജി വി.ബി (48) നെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ ഇന്നലെ രാത്രി ഇടക്കുന്നം ചെറുവള്ളിക്കാവ് അമ്പലത്തിന് സമീപത്ത് താമസിക്കുന്ന പുരുഷോത്തമൻ പിള്ള എന്നയാളെയാണ് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇയാൾ പുരുഷോത്തമൻ പിള്ള നടത്തുന്ന കടമുറിയിൽ അതിക്രമിച്ചു കയറി ഇരുവരും തമ്മിൽ വാക്ക് തർക്കത്തിൽ ഏർപ്പെടുകയും വിജി വാക്കത്തി കൊണ്ട് പുരുഷോത്തമൻ പിള്ളയെ വെട്ടിപരിക്കേൽ പ്പിക്കുകയുമായിരുന്നു.

ഇയാളുടെ പരാതിയെ തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.

കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്.എച്ച്.ഓ ഷിന്റോ പി. കുര്യൻ, എസ്.ഐ മാരായ അരുൺ തോമസ്, ബിജി ജോർജ്, സി.പി.ഓ അരുൺ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.