മാതാപിതാക്കൾ ഇല്ലാതിരുന്ന സമയം വീട്ടിലെത്തി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; പോക്സോ കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ; പിടിയിലായത് തിരുവാർപ്പ് സ്വദേശി

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.

തിരുവാർപ്പ് കാഞ്ഞിരം നടുവിലേടത്ത് വീട്ടിൽ രാമചന്ദ്രൻ എൻ.എൻ (74) നെയാണ് കുമരകം പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ അതിജീവിതയുടെ വീട്ടിൽ മാതാപിതാക്കൾ ഇല്ലാതിരുന്ന സമയം നോക്കി വീട്ടിലെത്തി അതിജീവിതയോട് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. അതിജീവിതയുടെ പരാതിയെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.

കുമരകം സ്റ്റേഷൻ എസ്.എച്ച്.ഓ ബിൻസ് ജോസഫ്, എസ്.ഐ സുരേഷ്, എ.എസ്.ഐ സുനിൽ, സി.പി.ഓ റെജിമോൾ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.