play-sharp-fill
കോട്ടയം കാരാപ്പുഴയിൽ മാരകമയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ; എക്സൈസ് സംഘത്തിന് ലഭിച്ച് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇരുപത്തിയെന്നുകാരനായ പ്രതി പിടിയിലാകുന്നത്

കോട്ടയം കാരാപ്പുഴയിൽ മാരകമയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ; എക്സൈസ് സംഘത്തിന് ലഭിച്ച് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇരുപത്തിയെന്നുകാരനായ പ്രതി പിടിയിലാകുന്നത്

കോട്ടയം: കാരാപ്പുഴയിൽ നിന്നും മാരകമയക്കുമരുന്നായ എംഡി എം എയുമായി യുവാവ് അറസ്റ്റിൽ. മുട്ടമ്പലം സ്വദേശി സനിൻ സന്തോഷാ( 21) യാണ് കോട്ടയം ‌എക്സൈസിന്റെ പിടിയിലായത്.

ന​ഗരത്തിന്റെ വിവിധഭാ​ഗങ്ങളിൽ മയക്കുമരുന്നുവിപണനം നടത്തുന്ന യുവാവിനെക്കുറിച്ച് ലഭിച്ച് വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം നടത്തിയ അന്വേഷണത്തിലാണ് എംഡിഎംഎയുമായി യുവാവ് പിടിയിലാകുന്നത്.

കോട്ടയം ‌ റേഞ്ച്‌ എക്സൈസ്‌ ഇൻസ്പെക്ടർ പി വൈ. ചെറിയാന്റെ നേതൃത്വത്തിൽ പ്രിവന്റീവ്‌ ഓഫീസർ ഡി മനോജ്കുമാർ, ഗ്രേഡ്‌ പി ഓ കണ്ണൻ, എക്സൈസ്‌ ഓഫീസർമാരായ രതീഷ്‌ കെ നാണു, വിപിൻ പി രാജേന്ദ്രൻ, മനു ചെറിയാൻ, സോണിയ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group