വീട്ടിൽ വിനാഗിരി ഉണ്ടോ…? വസ്ത്രങ്ങളിലെ കറ ഇനി പ്രശ്‌നമാക്കേണ്ട; ഇരുമ്പ് കറ ഉൾപ്പെടെ മാറ്റാം; പരിഹാരമിതാ…..

Spread the love

സ്വന്തം ലേഖിക

കോട്ടയം: വസ്ത്രങ്ങളിലെ കറ ചിന്തിക്കാന്‍ പറ്റാത്തതാണ്.

പ്രത്യേകിച്ച്‌ ഇരുമ്പ് കറ. കാരണം കഴുകിയാലൊന്നും ഇത്തരം കറകള്‍ പോകാറില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ കാരണത്താല്‍ അത്തരം വസ്ത്രങ്ങള്‍ ഉപേക്ഷിക്കേണ്ടതായി വാരാറുണ്ട്. എന്നാല്‍ ഇനി മുതല്‍ ഇത് ഒന്ന് പരീക്ഷിച്ച്‌ നോക്കൂ.

വിനാഗിരി ഈ പ്രശ്‌നത്തിന് ഉത്തമമാണ്. ഇളം നിറമുള്ള വസ്ത്രങ്ങളിലും ഷൂസുകളിലും തുരുമ്പ് കറയെ ഇല്ലാതാക്കാന്‍ സാധിക്കും.

അല്പം ഉപ്പും കുറച്ച്‌ ടേബിള്‍സ്പൂണ്‍ വിനാഗിരിയും കലര്‍ത്തി മിശ്രിതം കറയില്‍ തേക്കുക. പഴയ ടൂത്ത് ബ്രഷ് ഉപയോഗിച്ച്‌ നന്നായി സ്‌ക്രബ് ചെയ്ത് അര മണിക്കൂര്‍ വെച്ച ശേഷം വസ്ത്രങ്ങള്‍ വാഷിംഗ് മെഷീനില്‍ ഇടുക.

കറയുടെ മുകളില്‍ ഒരു നാരങ്ങയുടെ പകുതി നീര് പിഴിഞ്ഞെടുക്കുക, മുകളില്‍ കുറച്ച്‌ ഉപ്പ് വിതറുക, കുറച്ച്‌ നേരം വെച്ചതിന് ശേഷം വസ്ത്രങ്ങള്‍ കഴുകുക. കറ ഇല്ലാതാവും.