
തൊടുപുഴ : പാലത്തിൽ നിന്നും ചാടി യുവാവിന്റെ ആത്മഹത്യ ശ്രമം. തൊടുപുഴ പഴയ പാലത്തിൽ നിന്നും യുവാവ് പുഴയിലേയ്ക്ക് ചാടുകയായിരുന്നു.
നാട്ടുകാർ പൊലീസിൽ വിവരമറിയച്ചതിനെത്തുടർന്ന് ഫയർഫോഴ്സ് സ്കൂബാ സംഘവും സ്ഥലത്തെത്തി നീണ്ട നേരത്തെ തിരച്ചിലിനൊടുവിൽ യുവാവിനെ രക്ഷപ്പെടുത്തി. യുവാവിനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു