video
play-sharp-fill

വാഷിംഗ് മെഷീനിൽ നിന്ന് മലിനജലം പുറത്തേക്ക് ഒഴുകുന്നതിനെ ചൊല്ലി തർക്കം ; യുവതിയെ കല്ലുകൊണ്ട് അടിച്ചുകൊന്ന് അയൽക്കാർ ; സംഭവത്തിൽ രണ്ടുപേർ പോലീസ് പിടിയിൽ

വാഷിംഗ് മെഷീനിൽ നിന്ന് മലിനജലം പുറത്തേക്ക് ഒഴുകുന്നതിനെ ചൊല്ലി തർക്കം ; യുവതിയെ കല്ലുകൊണ്ട് അടിച്ചുകൊന്ന് അയൽക്കാർ ; സംഭവത്തിൽ രണ്ടുപേർ പോലീസ് പിടിയിൽ

Spread the love

അനന്തപുർ: വാഷിങ് മെഷീനിൽനിന്നുള്ള മലിനജലം പുറത്തേക്കൊഴുകിയതിനെച്ചൊല്ലിയുണ്ടായ തർക്കം. വഴക്കിനിടെ യുവതിയെ കല്ലുകൊണ്ട് അടിച്ചു കൊന്നു. ആന്ധ്രപ്രദേശിലെ കാദിരി മസനംപേട്ട സ്വദേശി പത്മാവതി ഭായ്(29) ആണ് മരിച്ചത്. സംഭവത്തിൽ അയൽക്കാരനായ വെമ്മണ്ണ നായിക്ക്, മകൻ പ്രകാശ് നായിക്ക് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.

ചൊവ്വാഴ്ചയാണ് പത്മാവതിയും അയൽക്കാരും തമ്മിൽ
വഴക്കുണ്ടായതെന്ന് പോലീസ് പറഞ്ഞു. ചൊവ്വാഴ്ച രാവിലെ പത്മാവതിയുടെ വാഷിങ്മെഷീനിൽനിന്നുള്ള മലിനജലം തന്റെ വീട്ടുവളപ്പിലേക്ക്
ഒഴുകിയെത്തുന്നതായി ആരോപിച്ച് വെമ്മണ്ണ നായിക്ക് പ്രശ്നങ്ങളുണ്ടാക്കി. തുടർന്ന് ഇയാളുടെ മകൻ പ്രകാശും പ്രശ്നത്തിൽ ഇടപെട്ടു. തർക്കം രൂക്ഷമായതോടെ പ്രതികളായ രണ്ടുപേരും പത്മാവതിയെ കല്ല് കൊണ്ട് ആക്രമിക്കുകയായിരുന്നു.

അടിയേറ്റ് ബോധരഹിതയായ യുവതിയെ ഉടൻതന്നെ സമീപത്തെ സർക്കാർ ആശുപത്രിയിൽ എത്തിച്ചു. നില ഗുരുതരമായതിനാൽ ബെംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റാനായിരുന്നു ഡോക്ടർമാരുടെ നിർദേശം. തുടർന്ന് ബെംഗളൂരുവിലേക്കുള്ള യാത്രാമധ്യേയാണ് പത്മാവതി മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group