കോട്ടയം ജില്ലയിൽ നാളെ( 07/12/2022) അതിരമ്പുഴ, ഈരാറ്റുപേട്ട, തീക്കോയി, രാമപുരം, കുറിച്ചി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

കോട്ടയം: ജില്ലയിൽ ഡിസംബർ 7 ബുധനാഴ്ച നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

video
play-sharp-fill

1) ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ രാവിലെ 9 മുതൽ 5 വരെ LT, HT എന്നീ വർക്കുകൾ ഉള്ളതിനാൽ പോലീസ് സ്റ്റേഷൻ മുതൽ വാക്കാപ്പറമ്പ് വരെയുള്ള ഭാഗങ്ങളിലും, നടക്കൽ മിനി ഇൻഡസ്ട്രി ഭാഗങ്ങളിലും വൈദ്യുതി മുടങ്ങുന്നതാണ്.

2)തീക്കൊയി സെക്ഷൻ പരിധിയിൽ 11KV ലൈൻ വർക്ക് നടക്കുന്നതിനാൽ നാളെ രാവിലെ 9.30 മുതൽ 5വരെ കുരിശു മല ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന പ്രദേശത്ത് വൈദ്യുതി മുടങ്ങും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

3)രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ നാളെ രാവിലെ 8.30 മുതൽ 5.30 വരെ നെച്ചിപ്പുഴൂർ, വെള്ളപ്പുര, വെള്ളക്കല്ല് , ഇളപൊഴുത്, ചക്കപ്പുഴനിരപ്പ് , ചിറ്റാർപള്ളി, ഇടക്കോലി എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും

4) അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ മുല്ലപ്പള്ളി, പനയത്തി, കരിമ്പിൻകാല എന്നിവിടങ്ങളിൽ നാളെ രാവിലെ 9.30 മുതൽ 5.30 വരെ മുടങ്ങും.

5) പൈക ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പൊതുകം, പ്ലാന്തറ,കരിമലക്കുന്ന്, വഞ്ചിമല ,മുകളേപ്പീടിക, ഭാഗങ്ങളിൽ നാളെ രാവിലെ 9.30 മുതൽ 5 pm വരെ വൈദ്യുതി മുടങ്ങും.

6) കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പുത്തെൻപാലം, ആനക്കുഴി No.2, ചകിരി, വില്ലേജ്, സെമിനാരി എന്നീ ട്രാൻസ്‌ഫോർമറുകളിൽ നാളെ രാവിലെ 09 മുതൽ 05 വരെയും തുരുത്തിപ്പള്ളി ടവർ, പുന്നമൂട്, മിഷൻ പള്ളി, കുട്ടനാട്, അഞ്ചൽ കുറ്റി No.2 എന്നീ ട്രാൻസ്‌ഫോർമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.