കുട്ടികളെയും സ്ത്രീകളെയും ലൈംഗികമായി പീഡിപ്പിക്കല്‍‌,സ്ത്രീധന പീഡനം, മദ്യപിച്ച്‌ വാഹനം ഓടിക്കല്‍, സാമ്പത്തിക തട്ടിപ്പ്;ആറ് വര്‍ഷത്തിനിടെ ക്രിമിനല്‍ കേസുകളില്‍ പ്രതികളായത് 828 പൊലീസുകാര്‍; കോട്ടയം, ആലപ്പുഴ, തിരുവനന്തപുരം, ജില്ലകൾ മുന്നിൽ; വകുപ്പുതല നടപടി സ്വീകരിച്ചത് 637 ഉദ്യോഗസ്ഥര്‍; ഞെട്ടിക്കുന്ന കണക്കുകള്‍ ഇങ്ങനെ

Spread the love

തിരുവനന്തപുരം: ആറു വര്‍ഷത്തിനിടെ ക്രിമിനല്‍ കേസില്‍ പ്രതികളായ പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണം 828 ആണ്. തിരുവനന്തപുരവും, ആലപ്പുഴയും, കോട്ടയവുമാണ് ക്രമിനിലുകലായ പൊലീസുകാരുടെ എണ്ണത്തിൽ മുൻപന്തിയിൽ നില്ക്കുന്നത്. ജൂണ്‍ 2016 മുതല്‍ ഇതുവരെയുള്ള കണക്കുകളാണ് പുറത്ത് വന്നത്. ഇതില്‍ 637 പൊലീസുകാര്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിച്ചു. ചിലരെ ശിക്ഷിച്ചു. ചില കേസുകള്‍ വിചാരണയുടെ ഘട്ടത്തിലാണ്.

video
play-sharp-fill

കുട്ടികളെയും സ്ത്രീകളെയും ലൈംഗികമായി പീഡിപ്പിക്കല്‍‌, സ്ത്രീധന പീഡനം, പൊതു സ്ഥലത്തെ പരസ്യമദ്യപാനം, മദ്യപിച്ച്‌ വാഹനം ഓടിക്കല്‍, സാധനം വാങ്ങാന്‍ കടയുടമകളെ ഭീഷണിപ്പെടുത്തല്‍, വീട്ടിലേക്കുള്ള വഴിയില്‍ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിനു മര്‍ദനം, സാമ്പത്തിക തട്ടിപ്പ്, ക്വാറിയുമായി ബന്ധം തുടങ്ങി നിരവധി കേസുകളില്‍ പൊലീസുകാര്‍ പ്രതികളാണ്.

കേസുകളില്‍ പ്രതികളായ പൊലീസുകാര്‍:

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

∙ തിരുവനന്തപുരം സിറ്റി- 29

∙ തിരുവനന്തപുരം റൂറല്‍- 90

∙ കൊല്ലം സിറ്റി- 49

∙ കൊല്ലം റൂറല്‍- 31

∙ പത്തനംതിട്ട- 23

∙ ആലപ്പുഴ- 99

∙ കോട്ടയം- 60

∙ ഇടുക്കി- 33

∙ എറണാകുളം സിറ്റി- 41

∙ എറണാകുളം റൂറല്‍- 56

∙ തൃശൂര്‍ സിറ്റി- 31

∙ തൃശൂര്‍ റൂറല്‍- 33

∙ പാലക്കാട്- 56

∙ മലപ്പുറം- 38

∙ കോഴിക്കോട് സിറ്റി- 16

∙ കോഴിക്കോട് റൂറല്‍- 41

∙ വയനാട്- 24

∙ കണ്ണൂര്‍ സിറ്റി- 22

∙ കണ്ണൂര്‍ റൂറല്‍- 26

∙ കാസര്‍കോട്- 20

∙ റെയില്‍വേ- 1