തൃക്കരിപ്പൂരിലെ പ്രിജേഷിന്റെ കൊലപാതകം; രണ്ട് പേർ അറസ്റ്റിൽ; വ്യക്തിപരമായ കാരണങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ്; കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും സംശയം

Spread the love

കാസർഗോഡ് : തൃക്കരിപ്പൂരിലെ പ്രിജേഷിന്റെ കൊലപാതകത്തിൽ രണ്ട് പേർ അറസ്റ്റിൽ. പൊറപ്പാട് സ്വദേശി മുഹമ്മദ് ഷബാസ്, എളമ്പച്ചി സ്വദേശി മുഹമ്മദ് രഹ്നാസ് എന്നിവരാണ് അറസ്റ്റിലായത്. വ്യക്തിപരമായ കാരണങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

കാഞ്ഞങ്ങാട് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ തന്നെ പ്രിജേഷിൻറെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിയത് . കഴിഞ്ഞ ദിവസം രാത്രിയിൽ ഷബാസിൻറെ വീടിന് സമീപം പ്രിജേഷിനെ സംശയാസ്പദമായി കണ്ടെത്തിയതിനെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അറസ്റ്റിലായ ഷബാസും, സുഹൃത്തായ രഹ്നാസും ചേർന്നാണ് പ്രിജേഷിനെ മർദ്ദിച്ച് കൊലപ്പെടുത്തിയത്.

മർദ്ദനത്തെ തുടർന്ന് ആന്തരികാവയവങ്ങൾക്കേറ്റ ക്ഷതമാണ് മരണത്തിന് കാരണമെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കേസിലെ നിർണായക തെളിവായ പ്രിജേഷിൻറെ ഫോൺ പ്രതി ഷബാസിൻറെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെത്തി. കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group