
സ്വന്തം ലേഖകൻ
ആലപ്പുഴ: സ്ത്രീകളുടെ ശബരിമല’ എന്നു വിളിക്കപ്പെടുന്ന ചക്കുളത്ത് കാവ് ക്ഷേത്രം. ആദിപരാശക്തിയെ ചക്കുളത്ത്കാവിലമ്മയായി ആരാധിക്കുന്ന ഈ ക്ഷേത്രം ഭക്തലക്ഷങ്ങളുടെ ആശ്രയ കേന്ദ്രമാണ്. നെൽപ്പാടത്തിനരികിൽ, സ്വയംഭൂവായി വാഴുന്ന ചക്കുളത്തു കാവ് ക്ഷേത്രം പ്രസിദ്ധമായിരിക്കുന്നത് വൃശ്ചിക മാസത്തിലെ തൃക്കാർത്തികയിൽ നടക്കുന്ന പൊങ്കാലയിലാണ്.
തങ്ങൾക്കുള്ളതെല്ലാം ചക്കുളത്തുകാവിലമ്മയ്ക്ക് സമർപ്പിച്ച് നൽകുന്ന പൊങ്കാലക്ക് കരുണയുടെ ഭാഗത്തുനിന്നും വേണ്ട സഹായങ്ങൾ ചെയ്യണമെന്ന് കരുണയുടെ ചെയർമാനും എം എൽ എ യുമായ ശ്രീ സജി ചെറിയാന്റെ നിർദ്ദേശത്താലാണ് വൈദ്യ സഹായവും ലഘുഭക്ഷണവും ഒരുക്കിയത്.
കഴിഞ്ഞ കാലങ്ങളിലും കരുണ ലക്ഷക്കണക്കിന് ഭക്തർക്ക് താങ്ങും തണലുമായി പ്രവർത്തിക്കുകയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചെങ്ങന്നൂർ വെള്ളാവൂർ ജംഗ്ഷനിൽ നടക്കുന്ന ലളിതമായ ചടങ്ങിൽ ചെങ്ങന്നൂർ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ അഡ്വക്കേറ്റ് എം ശശികുമാർ മരുന്നും ലഘുഭക്ഷണവുമായി ഭക്തരുടെ അടുത്തേക്ക് പുറപ്പെടുന്ന വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിക്കും.
ഇതേരീതിയിൽ
മാന്നാർ തൃപ്പെരുംതുറ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് കർമ്മം എം ജി യൂണിവേഴ്സിറ്റി മുൻ സിൻഡിക്കേറ്റ് അംഗം പ്രൊഫസ്സർ പി ഡി ശശിധരനും നിർവ്വഹിക്കും.
പരുമല പള്ളി പെരുന്നാളി നോടനുബന്ധിച്ചും അയ്യപ്പഭക്തർക്കായി ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷന് സമീപം ഒരുക്കിയിട്ടുള്ള ഹെല്പ് ഡെസ്കിലൂടെയും അനേകായിരങ്ങളാണ് കരുണയുടെ സേവനം സ്വീകരിച്ചുപോരുന്നത്.