തിരുവനന്തപുരത്ത് ക്ഷീര കര്‍ഷകനില്‍ നിന്ന് കൈക്കൂലി വാങ്ങി; മൃഗഡോക്ടര്‍ വിജിലന്‍സ് പിടിയിൽ; പശുക്കള്‍ക്ക് ഇന്‍ഷുറന്‍സ് പുതുക്കുന്നതിന് വേണ്ടി കര്‍ഷകന്റെ വീട്ടിലെത്തി 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഡോക്ടര്‍ പിടിയിലായത്

Spread the love

തിരുവനന്തപുരം: ക്ഷീരകര്‍ഷകനില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ വെറ്റിനറി ഡോക്ടറെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. പശുക്കള്‍ക്ക് ഇന്‍ഷുറന്‍സ് പുതുക്കുന്നതിന് വേണ്ടിയാണ് കൈക്കൂലി വാങ്ങിയത്.

video
play-sharp-fill

പെരിനാട് വച്ചാണ് വെറ്റിനറി ഡോക്ടര്‍ ബിനോയി ചാക്കോയെ വിജിലന്‍സ് സംഘം പിടികൂടിയത്.

കര്‍ഷകന്റെ വീട്ടിലെത്തിയാണ് ഡോക്ടര്‍ 2500 രൂപ കൈക്കൂലി വാങ്ങാന്‍ ശ്രമിച്ചത്. പണം ഡോക്ടര്‍ വാങ്ങിയ ഉടന്‍ വിജിലന്‍സ് സംഘം ഡോക്ടറെ പിടികൂടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിനോയി ചാക്കോയുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കുമെന്ന് വിജിലന്‍സ് സംഘം അറിയിച്ചു,.