video
play-sharp-fill

പനിക്കുളിരിൽ ചൂട് നൽകിയ പൊതിച്ചോറിലെ സ്നേഹ കരുതലിന് നന്ദി പറഞ്ഞ് കൂരോപ്പടയിലെ കുഞ്ഞപ്പൻ..! കങ്ങഴ മേഖലാകമ്മറ്റിയിലെ ഡിവൈഎഫ്‌ഐ പ്രവർത്തകർ കോട്ടയം മെഡി. കോളേജിൽ വിതരണം ചെയ്ത  ഭക്ഷണപ്പൊതിക്കൊപ്പം പണവും

പനിക്കുളിരിൽ ചൂട് നൽകിയ പൊതിച്ചോറിലെ സ്നേഹ കരുതലിന് നന്ദി പറഞ്ഞ് കൂരോപ്പടയിലെ കുഞ്ഞപ്പൻ..! കങ്ങഴ മേഖലാകമ്മറ്റിയിലെ ഡിവൈഎഫ്‌ഐ പ്രവർത്തകർ കോട്ടയം മെഡി. കോളേജിൽ വിതരണം ചെയ്ത ഭക്ഷണപ്പൊതിക്കൊപ്പം പണവും

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : മെഡി. കോളേജ്‌ ആശുപത്രിയുടെ വരാന്തയിൽ ഇന്നലെ എത്തിയ ഭക്ഷണപ്പൊതികളിലൊന്ന്‌ വിശപ്പകറ്റാൻ മാത്രമായിരുന്നില്ല, ഇതുവരെ കാണാത്തൊരാൾക്കായി ഏതോ ഒരു വീട്ടമ്മ സ്‌നേഹമായി കരുതി വച്ച കുറച്ചു പണവും പണവും അതിലുണ്ടായിരുന്നു.

കങ്ങഴ മേഖലാകമ്മറ്റിയിലെ ഡിവൈഎഫ്‌ഐ പ്രവർത്തകർ ഇന്ന് കോട്ടയം മെഡി. കോളേജിൽ വിതരണം ചെയ്ത ഭക്ഷണപ്പൊതിക്കൊപ്പം ചെറിയൊരു തുകയും ചേർത്ത ഒരു പൊതിച്ചോറ് ഉണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂരോപ്പട തോട്ടപ്പള്ളി ആലുങ്കൽ രതീഷ് AB (കുഞ്ഞപ്പൻ)നാണ് ആ പൊതിച്ചോറ് കിട്ടിയത് കടുത്ത പനി മൂലം കഴിഞ്ഞ അഞ്ചു ദിവസമായി കോട്ടയം മെഡിക്കൽ കോളേജിൽ അഡ്മിറ്റാണ്.

രതീഷ് DYFI പ്രവർത്തകർ കൊണ്ട് വരുന്ന പൊതിച്ചോറാണ് അന്നുമുതൽ വാങ്ങിയിരുന്നത്.

ഇന്ന് പൊതിച്ചോറ് തുറന്നപ്പോഴാണ് ആർക്കെന്നറിയാതെ ഒരു കുടുംബം പൊതിഞ്ഞു നൽകിയ സ്നേഹത്തിന്റെ കരുതൽ കാണുന്നത്. ആരെന്നറിയാത്ത ആ സ്നേഹത്തിന്റെ കരുതലിന് ഒരു ബിഗ് സല്യൂട്ട് അഭിനന്ദനങ്ങൾ.