വയനാട് മേപ്പാടി പോളിടെക്നിക്കിലെ സംഘർഷം ; അറസ്റ്റിലായ കെഎസ്‌യു പ്രവർത്തകരുടെ ബൈക്കുകൾ കത്തിച്ച നിലയിൽ; സംഭവം എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ഭീഷണി മുഴക്കിയതിന് പിന്നാലെ

Spread the love

വയനാട്: വയനാട് മേപ്പാടി പോളിടെക്നിക്കിലെ സംഘർഷത്തിൽ അറസ്റ്റിലായ കെഎസ്‌യു പ്രവർത്തകരുടെ ബൈക്കുകൾ കത്തിച്ച നിലയിൽ. വടകര സ്വദേശി കെപി അതുലിന്റെയും ഏറാമല സ്വദേശി കിരൺ രാജിന്റെയും ബൈക്കുകളാണ് നശിപ്പിച്ചത്. വെള്ളിയാഴ്ചയുണ്ടായ വിദ്യാർത്ഥി സംഘർഷത്തിൽ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥികളായ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഘർഷത്തിൽ എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് അപർണ ഗൗരിക്ക് ഗുരുതരമായ പരിക്കേറ്റിരുന്നു .

video
play-sharp-fill

അപർണയെ മർദിച്ച കെഎസ്‌യു
എംഎസ്എഫ്. പ്രവർത്തകർക്ക് മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന് എസ്എഫ്ഐ നേരത്തെ ആരോപിച്ചിരുന്നു. ഇതിനെതിരെ നിലപാടെടുത്തതിനാണ് അപർണയെ ആക്രമിച്ചതെന്നും ആരോപണമുണ്ട്. മേപ്പാടിയിലെ അക്രമത്തിനു പകരം ചോദിക്കുമെന്ന് എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പിഎം ആർഷോ കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു. പിന്നാലെയാണ് കെഎസ്‌യു പ്രവർത്തകരുടെ ബൈക്ക് കത്തിച്ചത്.