തിരുവനന്തപുരം വർക്കലയിൽ ട്രെയിനിൽ നിന്നും വീണു യുവതിക്ക് പരിക്ക്; അപകടത്തിൽപ്പെട്ടത് ആലപ്പുഴ സ്വദേശിയായ ഇരുപതുകാരി; തലയ്ക്ക് ​ഗുരുതരമായ പരിക്കേറ്റ യുവതി മെഡിക്കൽ കോളേജിൽ

Spread the love

തിരുവനന്തപുരം: വർക്കലയിൽ ട്രെയിനിൽ നിന്നും വീണു യുവതിക്ക് പരിക്ക്. ആലപ്പുഴ പള്ളിപ്പുറം സ്വദേശിനിയായ പരവംവേലിയിൽ ഷിജിയുടെ മകൾ സൂര്യമോൾ പി. എസ് (20 ) ആണ് ട്രെയിനിൽ നിന്നും വീണത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സൂര്യയെ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

തിരുവനന്തപുരത്തേക്ക് പോയ ഇൻറർ സിറ്റി എക്സ്പ്രസ് ട്രെയിനിൽ നിന്നാണ് പെൺകുട്ടി വീണത്. ഇടവ റെയിൽവേ സ്റ്റേഷന് സമീപം ട്രാക്കിൽ വീണ് കിടന്ന കുട്ടിയെ പ്രദേശവാസികളാണ് വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.

യുവതിയുടെ ബാഗിൽ നിന്ന് കിട്ടിയ വിവരങ്ങൾ വെച്ചാണ് ആളെ തിരിച്ചറിഞ്ഞത്. എങ്ങിനെയാണ് അപകടം സംഭവിച്ചതെന്ന് വ്യക്തമല്ല. റെയിൽവെ പൊലീസ് അന്വേഷണം തുടങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group