play-sharp-fill
ഭരണങ്ങാനത്ത് കട കുത്തിപ്പൊളിച്ച് മോഷണം;  ഈരാറ്റുപേട്ടയിൽ നിന്ന് സ്കൂട്ടർ മോഷ്ടിച്ചു കടന്നുകളഞ്ഞു; നൂറോളം മോഷണക്കെസുകളില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബു പാലാ പോലീസിന്റെ പിടിയിൽ; പിടിയിലായത് കഞ്ചാവ് കേസിൽ ജയിലിൽ ശിക്ഷ അനുഭവിക്കുന്ന മകനെ കാണാനെത്തിയതോടെ

ഭരണങ്ങാനത്ത് കട കുത്തിപ്പൊളിച്ച് മോഷണം; ഈരാറ്റുപേട്ടയിൽ നിന്ന് സ്കൂട്ടർ മോഷ്ടിച്ചു കടന്നുകളഞ്ഞു; നൂറോളം മോഷണക്കെസുകളില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബു പാലാ പോലീസിന്റെ പിടിയിൽ; പിടിയിലായത് കഞ്ചാവ് കേസിൽ ജയിലിൽ ശിക്ഷ അനുഭവിക്കുന്ന മകനെ കാണാനെത്തിയതോടെ

സ്വന്തം ലേഖിക

കോട്ടയം: കേരളത്തിലുടനീളം നൂറോളം മോഷണക്കെസുകളില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവിനെ പോലീസ് പിടികൂടി.

കൊല്ലം ഉളിയനാട് കുളത്തൂർക്കോണം ഭാഗത്ത് പുത്തൻകുളം നന്ദു ഭവനം വീട്ടിൽ അച്ചുതൻ നായർ മകൻ ബാബു (തീവെട്ടി ബാബു -61) ആണ് പാലാ പോലീസിന്റെ പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം രാത്രി ഭരണങ്ങാനത്ത് കട കുത്തിപ്പൊളിച്ച് മോഷണം നടത്തുകയും ഈരാറ്റുപേട്ടയിൽ നിന്നും സ്കൂട്ടർ മോഷ്ടിക്കുകയും ചെയ്തതിനെ തുടർന്ന് പാലാ, ഈരാറ്റുപേട്ട എന്നീ സ്റ്റേഷനുകളില്‍ കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം നടത്തിയ ശാസ്ത്രീയമായ പരിശോധനയില്‍ മോഷണം നടത്തിയത് തീവെട്ടി ബാബു ആണെന്ന് കണ്ടെത്തുകയും ഒളിവിലായിരുന്ന പ്രതിയെ തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ നിന്നും അതിസാഹസികമായി പിടികൂടുകയുമായിരുന്നു.

4 കിലോ കഞ്ചാവ് കൈവശം വച്ചതിന് നെയ്യാറ്റിൻകര ജയിലിൽ ശിക്ഷയനുഭവിക്കുന്ന തന്റെ മകനെ കാണാനെത്തിയതിനിടയിലാണ് ഇയാള്‍ പോലീസിന്റെ വലയിലാകുന്നത്. കേരളത്തിലെ നിരവധി പോലീസ് സ്റ്റേഷനുകളിലായി നൂറോളം മോഷണക്കേസുകളിൽ പ്രതിയാണ് ബാബു.

മോഷണം തൊഴിലാക്കിയ ഇയാള്‍ ഓരോ തവണ ശിക്ഷ കഴിഞ്ഞിറങ്ങിയ ശേഷവും മോഷണം നടത്തുന്ന പതിവുള്ളതിനാൽ വിയ്യൂർ ജയിലിൽ നിന്നും ശിക്ഷ കഴിഞ്ഞിറങ്ങിയ ശേഷം മറ്റെവിടെയെങ്കിലും കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും അന്വേഷിച്ചുവരുന്നതായും പോലീസ് പറഞ്ഞു.

പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ കെ.പി ടോംസൺ, ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.എച്ച്.ഓ ബാബു സെബാസ്റ്റ്യൻ, എസ്.ഐ.മാരായ അഭിലാഷ് എം.ഡി, രാജു, സിവി, സി.പി.ഓ മാരായ ജോബി, ജോഷി മാത്യു, രഞ്ജിത്ത് സി എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.