
പാലായിൽ വീട്ടമ്മയുടെ മാല മോഷ്ടിക്കാന്‍ ശ്രമം; തടയാൻ ശ്രമിച്ച ഭർത്താവിനെ ആക്രമിച്ചു; കൊല്ലം സ്വദേശി അറസ്റ്റിൽ
സ്വന്തം ലേഖിക
കോട്ടയം: വീട്ടമ്മയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
കൊല്ലം കരീപ്ര നെല്ലിമുക്ക് കുഴിമതിക്കാട് ഭാഗത്ത് പീനിയൽ വീട്ടിൽ രാജു മകൻ ഹെയ്ൽ രാജു (21) ആണ് പാലാ പോലീസിൻ്റെ പിടിയിലായത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പള്ളിയിൽ പോകാൻ വീട്ടിൽ നിന്നിറങ്ങിയ പാലാ സ്വദേശിനിയായ യുവതിയോട് വീടിനടുത്തുള്ള ഇടവഴിയിൽ വച്ച് പ്രതി ലൈംഗികാതിക്രമം നടത്തുകയും, കഴുത്തിൽ കിടന്നിരുന്ന മാല പൊട്ടിക്കാൻ ശ്രമിക്കുകയുമായിരുന്നു. യുവതി ബഹളം വെച്ചതിനെതുടര്‍ന്ന് ഓടിയെത്തിയ ഭർത്താവിനെ പ്രതി കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു.
തുടര്‍ന്ന് പോലീസിനെ വിവരമറിയിക്കുകയും പാലാ സ്റ്റേഷൻഎസ്.എച്ച്.ഓ കെ.പി ടോംസണിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാളെ കോടതിയില്‍ ഹാജരാക്കി.
Third Eye News Live
0