
തരൂര്‍ വിഷയം; യൂത്ത് കോണ്‍ഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയില്‍ തര്‍ക്കം; ജില്ലാ പ്രസിഡന്‍റിന്‍റെ നടപടി തെറ്റെന്ന് ഒരു വിഭാഗം; വിവാദം നാണക്കേടായെന്ന് വിമര്‍ശനം….
സ്വന്തം ലേഖിക
കോട്ടയം: തരൂര്‍ വിഷയം ചര്‍ച്ച ചെയ്യാനായി വിളിച്ച യൂത്ത് കോണ്‍ഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയില്‍ തര്‍ക്കം.
തരൂരിന്‍റെ പരിപാടിയെക്കുറിച്ച് പാര്‍ട്ടിയെ അറിയിക്കാത്ത യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റിന്‍റെ നടപടി തെറ്റെന്ന് ഒരു വിഭാഗം ആരോപണം ഉന്നയിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാട്ട്സ് ആപ്പ് ഗ്രൂപ്പ് വഴി ജില്ലാ പ്രസിഡൻ്റ് തീരുമാനം എടുത്തത് അംഗീകരിക്കാനാവില്ല. ഉമ്മന്‍ ചാണ്ടിയുടെ പേര് അനാവശ്യമായി വലിച്ചിഴച്ചെന്നും വിമര്‍ശനം ഉയര്‍ന്നു.
അനാവശ്യ ചര്‍ച്ചകള്‍ പരിപാടിയുടെ ശോഭ കെടുത്തുമെന്നും വിമര്‍ശനമുയര്‍ന്നു. ഡിസിസി പ്രസിഡൻ്റിനെ തള്ളി പ്രസ്താവന നടത്തിയ ശബരീനാഥനെതിരെ പ്രമേയം പാസാക്കമെന്നും ആവശ്യം ഉയര്‍ന്നു.
Third Eye News Live
0