play-sharp-fill
പത്തനംതിട്ടയിലെ എല്‍ഡി ക്ലര്‍ക്ക് നിയമനം വിവാദത്തില്‍;  നിയമന ഉത്തരവ് തപാലിൽ  അയക്കുന്നതിന് മുൻപ് ഉത്തരവ് കൈപ്പറ്റി രണ്ടു പേർ ജോലിയിൽ പ്രവേശിച്ചെന്ന് പരാതി;    ക്രമക്കേടിന് പിന്നിൽ കൗൺസിലിലെ ചില നേതാക്കന്മാരുടെ ഇടപെടല്ലെന്ന്  ആരോപണം;  അന്വേഷണത്തിന് ഉത്തരവിട്ട് കളക്‌ടര്‍

പത്തനംതിട്ടയിലെ എല്‍ഡി ക്ലര്‍ക്ക് നിയമനം വിവാദത്തില്‍; നിയമന ഉത്തരവ് തപാലിൽ അയക്കുന്നതിന് മുൻപ് ഉത്തരവ് കൈപ്പറ്റി രണ്ടു പേർ ജോലിയിൽ പ്രവേശിച്ചെന്ന് പരാതി; ക്രമക്കേടിന് പിന്നിൽ കൗൺസിലിലെ ചില നേതാക്കന്മാരുടെ ഇടപെടല്ലെന്ന് ആരോപണം; അന്വേഷണത്തിന് ഉത്തരവിട്ട് കളക്‌ടര്‍

സ്വന്തം ലേഖിക

പത്തനംത്തിട്ട: റവന്യൂ വകുപ്പിലെ എല്ഡി ക്ലർക്ക് നിയമനം വിവാദത്തിൽ.

കളക്ടറേറ്റിൽ നിന്ന് തപാലിൽ നിയമന ഉത്തരവ് അയക്കുന്നതിനു മുൻപ് ഉത്തരവ് കൈപ്പറ്റി രണ്ടു പേർ ജോലിയിൽ പ്രവേശിച്ചെന്നാണ് പരാതി. സംഭവത്തിൽ ജില്ലാ കളക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിഎസ്സി ശുപാർശ പ്രകാരം 25 പേർക്ക് റവന്യു വകുപ്പിൽ നിയമനം നല്കിക്കൊണ്ടു കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജില്ലാ കളക്ടര്‍ ഉത്തരവിട്ടത്. കളക്ടറേറ്റിൽ നിന്ന് തപാൽ മാർഗമാണ് ഉദ്യോഗാർഥികൾക്കു നിയമന ഉത്തരവ് എത്തേണ്ടത്.

എന്നാൽ ഉത്തരവിൽ ജില്ലാ കളക്ടര്‍ ഒപ്പിട്ട് മണിക്കൂറുകൾക്കകം രണ്ടു പേർ അടൂർ താലൂക്കിൽ ജോലിക്കു പ്രവേശിച്ചതാണ് വിവാദമായത്.

കൗൺസിലിലെ ചില നേതാക്കന്മാരുടെ ഇടപെടലാണ് ക്രമക്കേടിന് പിന്നിലെന്നാണ് ആരോപണം. നടപടി ആവശ്യപ്പെട്ട് ഇരു സംഘടനകളുടെയും പ്രവർത്തകർ പത്തനംതിട്ട ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യരെ ഉപരോധിച്ചു. നിയമന ഉത്തരവ് പുറത്തിറങ്ങി മണിക്കൂറുകൾക്കകം യൂനിയൻ നേതാവ് രണ്ടുപേർക്കും നേരിട്ട് നല്കി.

ഇതോടെ ആറ്റൂരിലെ താലൂക്ക് ഓഫിസിൽ ഉദ്യോഗാർഥികൾ ജോലിക്കെത്തുകയും ചെയ്തു. അന്വേഷണം നടത്താമെന്ന കളക്ടറുടെ ഉറപ്പിനെ തുടർന്നാണ് ഉപരോധം അവസാനിപ്പിച്ചത്.

അതേസമയം, സ്ഥിരം വിലാസത്തിൽ നിന്ന് മാറി താമസിക്കുകയാണെന്ന് ഉദ്യോഗാർഥികൾ’ രേഖാമൂലം അറിയിപ്പ് നല്കിയപ്പോഴാണ് ഉത്തരവ് നേരിട്ട് കൈമാറിയതെന്ന് ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി അഖിൽ പ്രതികരിച്ചു.