മുറിയിലെ ഫാന്‍ ഓഫ് ആകും എന്ന് മെസ്സേജ് വന്നതിന് തൊട്ടുപിന്നാലെ ഫാന്‍ ഓഫായി; സ്വിച്ച്‌ ബോര്‍ഡുകളും പിന്നാലെ വൈദ്യുതി ഉപകരണങ്ങളും കത്തി നശിച്ചു; വാട്ട്‌സ്ആപ്പ് മെസേജ് അനുസരിച്ച്‌ വീട്ടില്‍ കാര്യങ്ങള്‍ നടക്കുന്നു; കൊട്ടാരക്കരയില്‍ നിന്ന് ഒരു വിചിത്ര പരാതി….!

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കൊല്ലം: കൊട്ടാരക്കര നെല്ലിക്കുന്നത്ത് അരങ്ങേറുന്നത് ആരെയും ഞെട്ടിക്കുന്ന കാര്യങ്ങൾ.

വാട്‌സ്ആപ്പില്‍ മെസ്സേജ് വരുന്നത് പ്രകാരം വീട്ടില്‍ കാര്യങ്ങള്‍ സംഭവിക്കുന്നു എന്നാണ് പരാതി. പോലീസിനും സൈബര്‍ സെല്ലിലും പരാതി നല്‍കിയിട്ടും പ്രയോജനമുണ്ടായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ഏഴ് മാസമായി പറഞ്ഞാല്‍ വിശ്വസിക്കാന്‍ സാധിക്കാത്ത ചില സംഭവങ്ങളാണ് ഈ വീട്ടില്‍ നടന്നുകൊണ്ടിരിക്കുന്നത്. ആദ്യം സ്വിച്ച്‌ ബോര്‍ഡുകളും പിന്നാലെ വൈദ്യുതി ഉപകരണങ്ങളും കത്തി നശിച്ചുതുടങ്ങി.

നെല്ലിക്കുന്നം കാക്കത്താനത്തെ രാജന്‍ ഇലക്‌ട്രീഷ്യന്‍ ആണ്. എന്നിട്ടും സ്വന്തം വീട്ടില്‍ ഇത്തരത്തില്‍ നിരന്തരമായി സ്വിച്ച്‌ ബോര്‍ഡുകളും വൈദ്യുത ഉപകരണങ്ങളും കത്തിപ്പോകുന്നത് എന്തുകൊണ്ട് എന്ന് മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല.

ഇപ്പോള്‍ ഈ വീട്ടിലെ വൈദ്യുത ബോര്‍ഡുകള്‍ എല്ലാം ഇളക്കിയിട്ടിരിക്കുകയാണ്. മാതാവ് വിലാസിനിയുടെ ഫോണില്‍ നിന്നുമാണ് സജിതയ്ക്ക് ഓരോ ദിവസവും വാട്‌സാപ്പ് സന്ദേശങ്ങള്‍ എത്തുന്നത്.

സജിതയ്ക്ക് വാട്‌സാപ്പില്‍ നിന്ന് മുറിയിലെ ഫാന്‍ ഇപ്പോള്‍ ഓഫ് ആകും എന്ന് മെസ്സേജ് വന്നതിനു തൊട്ടുപിന്നാലെ അങ്ങനെ തന്നെ സംഭവിച്ചു. ടാങ്ക് നിറഞ്ഞ് വെള്ളം വെള്ളം പോകുമെന്ന് പറഞ്ഞതിന് തൊട്ടു പിന്നാലെ അതും സംഭവിച്ചു.

ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടതാണ് എന്നാണ് സൈബര്‍ സെല്‍ വ്യക്തമാക്കുന്നത്. എന്നാല്‍ മറ്റു കാര്യങ്ങളൊക്കെ എങ്ങനെ സംഭവിക്കുന്നു എന്ന് വ്യക്തതയില്ല.